അപ്പാ എന്ന് വിളിച്ചുകൊണ്ട് മാളവിക, ആ വിളി കേള്‍ക്കാന്‍ നല്ല രസമെന്ന് ആരാധകര്‍

സിനിമയില്‍ ഇതുവരെ അരങ്ങേറിയില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ സജീവ സാന്നിധ്യമാണ് ജയറാം – പാര്‍വതി ദമ്പതിമാരുടെ പുത്രി മാളവിക ജയറാം. ഒരു സ്വര്‍ണ്ണക്കടയ്ക്കുവേണ്ടി മാളവികയും ജയറാമും ഒരുമിച്ചഭിനയിച്ച പരസ്യം സോഷ്യല്‍ മീഡിയയില്‍ വൈറാലയിരുന്നു. നിരവധി ട്രോളുകളും അതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരുന്നു. താരത്തിന്റെ വിവാഹം ആണോ എന്നുപോലും ആളുകള്‍ സംശയിച്ചു. അതിനെല്ലാം മാളവിക തന്നെ ഉത്തരവും നല്‍കിയിരുന്നു.

ഇപ്പോഴിതാ മാളവിക ജയറാം പങ്കുവെച്ച് ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.അച്ഛനൊപ്പം നില്‍ക്കുന്ന ചിത്രമാണ് മാളവിക പങ്കുവെച്ചിരിക്കുന്നത്. അപ്പാ.എന്ന ക്യാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകള്‍ ചിത്രത്തിന് പ്രതികരണവുമായെത്തി. അപ്പ എന്ന ആ വിളി കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നാണ് ആരാധകരുടെ പൊതുവായ അഭിപ്രായം.

 

View this post on Instagram

 

“അപ്പാ”…♥️

A post shared by Chakki (@malavika.jayaram) on


മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും.ഇവരോടുള്ള അതേസ്നേഹം ആരാധകര്‍ ഇവരുടെ മക്കള്‍ക്കും നല്‍കുന്നുണ്ട്.ചക്കിയും കണ്ണനും അല്ലെങ്കില്‍ കാളിദാസനും മാളവികയും.കാളിദാസന്‍ കുട്ടിയായിരുന്നപ്പോള്‍ സിനിമയിലെത്തിയതാണ്. നായകനായും കാളിദാസന്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.മാളവികയാണെങ്കിലോ ഫാഷന്‍ ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണിപ്പോള്‍.

എന്നാല്‍ മാളവികയ്ക്ക് അഭിനയം താല്‍പ്പര്യമില്ലെന്ന് ജയറാം പറഞ്ഞിരുന്നു. മകള്‍ അഭിനയിക്കുമോ എന്ന് ഒരുപാട് പേര്‍ ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് അഭിനയിക്കാന്‍ താത്പര്യമില്ല. കായിക മേഖലയിലാണ് കക്ഷിക്ക് താത്പര്യം. ലണ്ടനില്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സ് ചെയ്യുകയാണ് ഇപ്പോള്‍ ചക്കി – ജയറാം പറഞ്ഞു. പാര്‍വ്വതി ഏറ്റവും ഉയര്‍ന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് വിവാഹം കഴിക്കുന്നത്. ഞാന്‍ നിര്‍ബന്ധിച്ചിട്ടാണോ പാര്‍വ്വതി അഭിനയിക്കാത്തത് എന്ന് പലരും ചോദിച്ചിട്ടുണ്ട്. പക്ഷെ മക്കളെ നന്നായി വളര്‍ത്തി വലുതാക്കുന്നത് വരെ വേറെ ഒരു പരിപാടിയ്ക്കുമില്ല എന്ന് പറഞ്ഞത് പാര്‍വ്വതി തന്നെയാണ്. നൂറ് ശതമാനം നല്ല വീട്ടമ്മയാണ് പാര്‍വ്വതി എന്ന ജയറാമിന്റെ അശ്വതി. മകനെയും മകളെയും നല്ല രീതിയില്‍ വളര്‍ത്തിയതിന്റെ മുഴുവന്‍ ക്രഡിറ്റും പാര്‍വ്വതിക്കുള്ളതാണെന്ന് ജയറാം പറയുന്നു