പണം തിരികെവേണമെന്ന ആവശ്യം കോടതി തള്ളി; കെ.എം ഷാജിക്ക് തിരിച്ചടി

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെവേണമെന്ന ആവശ്യം കെ.എം ഷാജിയുടെ ആവശ്യം കോടതി തള്ളി. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്ക് തിരിച്ചടി ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിൻറെ കണ്ണൂരിലെ വീട്ടില്‍ നിന്ന് 2012 ൽ നിന്നാണ് വിജിലന്‍സ് പണം പിടിച്ചെടുത്തത്. ഈ പണം തിരികെ നൽകണമെന്നായിരുന്നു കെ.എം. ഷാജിയുടെ ആവശ്യം.

വീട്ടില്‍നിന്ന് 47,35,500രൂപയാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്. എന്നാല്‍, അനധികൃത സ്വത്ത് സമ്പാദനക്കേസിന് തൊട്ടുപിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസാണിതെന്നും പണം നല്‍കുന്നത് കേസിനെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പിടിച്ചെടുത്തത് തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് വന്ന തുകയാണെന്നായിരുന്നു കെ.എം ഷാജിയുടെ വാദം. ഇത് തെളിയിക്കാനായി രസീതുകളും ഹാജരാക്കിയിരുന്നു.

എന്നാല്‍, ഇതില്‍ പലതും 20000 രൂപയ്ക്കും അതിന് മുകളിലും ഉള്ള തുകയായിരുന്നു. ഹാജരാക്കിയ രേഖകൾ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി. പണം തിരിച്ചുകിട്ടാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് കെ.എം ഷാജിയുടെ അഭിഭാഷകന്‍ പറഞ്ഞു.