സാമന്തയെ കാണാന്‍ നാഗചൈതന്യ എത്തി? ഇരുവരും ആലിംഗനം ചെയ്തതായി റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ട താരമായ സാമന്തയുടെ ഓരോ വിശേഷങ്ങളും ആരാധകര്‍ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. എന്നാല്‍, അടുത്തിടെ ആരധകരെ ഒന്നടങ്കം വേദനിപ്പിക്കുന്ന ഒരു വിവരവുമാണ് സാമന്ത പങ്കുവെച്ചിരുന്നത്. തനിക്ക് സ്വയം രോഗപ്രതിരോധ രോഗമായ മയോസൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തിയതായി സാമന്ത സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തുകയായിരുന്നു. മുന്‍പ്, ആരോഗ്യ പ്രശ്നത്തെ തുടര്‍ന്ന് സാമന്ത യുഎസിലേക്ക് പോയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു പോസ്റ്റില്‍, നടി തന്റെ പോരാട്ടങ്ങളെക്കുറിച്ച് തുറന്നുപറയുകയും താന്‍ വീണ്ടെടുക്കലിന്റെ പാതയിലാണെന്നും പറഞ്ഞിരുന്നു. കൈയില്‍ ഡ്രിപ്പ് ഘടിപ്പിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് സാമന്ത തന്റെ രോഗനിര്‍ണയത്തെക്കുറിച്ച് അറിയിച്ചിരുന്നത്.

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു നാഗചൈതന്യ – സാമന്ത വിവാഹ മോചനം. വര്‍ഷങ്ങളായുള്ള സൗഹൃദം പിന്നീട് വിവാഹത്തിലേയ്ക്ക് എത്തിയെങ്കിലും നാല് വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിത ശേഷം ഇരുവരും പിരിയുകയായിരുന്നു. ഇപ്പോള്‍ ഇതാ രോഗ വിവരം അറിഞ്ഞ് നാഗചൈതന്യ സാമന്തയെ കാണാനായി എത്തിയെന്നും ഇരുവരും പരസ്പരം ആലിംഗനം ചെയ്‌തെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

ഈ റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിട്ട്. സാമന്ത ആശുപത്രിയിലല്ല ഉള്ളതെന്നും നടി രോഗത്തില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിക്കുന്നുണ്ടെന്നുമാണ് സാമന്തയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. വിഘ്‌നേഷ് ശിവന്റെ ‘കാതുവാക്കുലെ രണ്ടു കാതല്‍’ എന്ന ചിത്രത്തിലാണ് സാമന്ത അവസാനമായി അഭിനയിച്ചത്. ഹരിയുടെയും ഹരീഷിന്റെയും യശോദയാണ് സാമന്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.