കുഴല്‍പണം, നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ വരെ എത്താം; കെ. ​മു​ര​ളീ​ധ​ര​ന്‍

ക​ണ്ണൂ​ര്‍: കൊടകര കള്ളപ്പണക്കേസില്‍ ജുഡീഷണല്‍ അന്വേഷണം വേണമെന്ന് എം.പി കെ. ​മു​ര​ളീ​ധ​ര​ന്‍. കുഴല്‍പ്പണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ വിധേയമാക്കണം. എല്ലാം സമഗ്രമായി അന്വേഷിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. ഹൈകോടതിയില്‍ നിന്നോ സുപ്രീം കോടതിയില്‍ നിന്നോ റിട്ടയര്‍ ചെയ്ത ജഡ്ജി വേണം. നിഷ്പക്ഷമായി അന്വേഷിച്ചാല്‍ മോദിയില്‍ എത്തും. ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കുമോ? മുഖ്യമന്ത്രി അതിന് തയാറായാല്‍ പിന്തുണക്കുമെന്നും മുരളീധരന്‍ പറഞ്ഞു.

ബി​.ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ല്‍ പ​ണം ക​ട​ത്തി​. ഹെ​ലി​കോ​പ്റ്റ​ര്‍ ഉ​പ​യോ​ഗ​വും ചെ​ല​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ച്ച​ത് പ​ണം ക​ട​ത്താ​നാ​യി​രു​ന്നു.

സി.കെ ജാനുവിന് പണം നല്‍കിയതും അന്വേഷിക്കണം. ഒരോ ബി.ജെ.പി സ്ഥാനാര്‍ഥിക്കും 3 കോടി വരെ കേന്ദ്രം നല്‍കിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാല്‍ കേസ് മോദിയില്‍ എത്തുമെന്നും മുരളീധരന്‍ പറഞ്ഞു. രാജ്യം ഭരിക്കുന്ന പാര്‍ട്ടി കുഴല്‍പ്പണം സ്ഥാനാര്‍ഥികള്‍ക്കായി ഉപയോഗപ്പെടുത്തിയെന്നത് ഗൗരവമുള്ള വിഷയമാണ്. അന്വേഷണം ബി.ജെ.പി സംസ്ഥാന അധ്യക്ഷനില്‍ എത്തി നില്‍ക്കുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാല്‍ സ്ഥാനാര്‍ഥിയുടെ ചെലവില്‍ വരും സുരേന്ദ്രന്‍ സമര്‍പ്പിച്ച ചിലവില്‍ ഹെലികോപ്റ്റര്‍ വാടക രേഖപ്പെടുത്തിയിട്ടുണ്ടോ എന്നും മുരളീധരന്‍ ചോദിച്ചു.