മന്ത്രി കെ.ടി ജലീൽ വിദേശ മന്ത്രാലയ പ്രോട്ടോകോൾ ലംഘിച്ചു,വിദേശകാര്യ വകുപ്പ് ഇടപെടുന്നു

കള്ള കടത്തുകാരി സ്വപ്ന സുരേഷിനെ വിളിച്ചു എന്ന് സമ്മതിച്ച മന്ത്രി കെ.ടി ജലീൽ ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോൾ ലംഘിച്ചു.യുഎഇ കോൺസുലേറ്റിന്റെ ഭക്ഷ്യ ക്വിറ്റുകൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ്‌ താൻ സ്വപ്നയെ വിളിച്ചത് എന്ന് മന്ത്രി കെ.ടി ജലീൽ തന്നെ സമ്മതിച്ചിരുന്നു. മന്ത്രി തന്നെ സമ്മതിച്ച ഫോൺ വിളിയാണ്‌ ഇപ്പോൾ പുലിവാലായത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിന്റെ 18–ാം അധ്യായത്തിൽ, വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങൾ താൽക്കാലിക വിഷയങ്ങൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാർ അധികൃതരുമായി ബന്ധം സ്ഥാപിക്കാൻ പാടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽസംസ്ഥാന മന്ത്രിമാർ തീർച്ചയയും ഉൾപ്പെടും.

മാത്രമല്ല സഹായങ്ങളും സാമ്പത്തിക സഹായവും സംബന്ധിച്ച് കേന്ദ്ര വിദേശ കാര്യ വകുപ്പിന്റെ മുൻ കൂർ അനുമതി ആവശ്യമാണ്‌ എന്നും പറയുന്നു. ഈ 2 ചട്ടങ്ങളും മന്ത്രി കെ.ടി ജലീൽ ലംഘിച്ചു എന്ന് കണ്ടെത്തിയിരിക്കുകയാണ്‌.എങ്ങിനെ ഒരു സംസ്ഥാന മന്ത്രി കോൺസുലേറ്റിലും വിദേശ നയതന്ത്ര സ്ഥാപനത്തിലും ഇടപെടണം എന്നും വിദേശത്ത് പോകുമ്പോൾ അടക്കം പാലിക്കേണ്ട പ്രോട്ടോകോൾ കൃത്യമായും ഉണ്ട്. മന്ത്രി കെ.ടി ജലീൽ ഇത് പാലിച്ചിട്ടില്ല

നിയമം പാലിക്കാൻ സാധിച്ചില്ലെങ്കിൽ ഇത് സത്യ പ്രതിഞ്ജാ ലംഘനം ആയി മാറും. മന്ത്രി കെ.ടി ജലീൽ സത്യപ്രതിഞ്ജാ ലംഘനം നടത്തി എന്ന് വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കിയാൽ മന്ത്രിക്ക് അധികാരം ഒഴിയേണ്ടിവരും. അതായത് കെ.ടി ജലീൽ നിയമ ലംഘനം നറ്റത്തി എന്ന് വ്യക്തമായി. ഇനി ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ദില്ലിയിൽ നിന്നും വന്നാൽ മന്ത്രിക്ക് സ്ഥാനം ഒഴിയേണ്ടിവരും