കേന്ദ്രം അനുമതി നല്‍കിയാല്‍ ആരാധനാലയങ്ങള്‍ തുറക്കും- കടകംപള്ളി സുരേന്ദ്രന്‍

ലോക്ക്ഡൗണ്‍ നീട്ടിയതോടെ ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ കേന്ദ്രമാര്‍ഗ നിര്‍ദ്ദേശത്തിന് ശേഷമായിരിക്കും തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചാല്‍ സ്വാഭാവികമായും സംസ്ഥാന സര്‍ക്കാരും അതിന് തയാറാകും. അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് രജിസ്ട്രേഷന്‍ തുടരേണ്ടി വരുമെന്ന സൂചനയും മന്ത്രി നല്‍കി.

അന്തര്‍ജില്ല യാത്രകളെക്കുറിച്ചും ആലോചിച്ചതിന് ശേഷമേ തീരുമാനമെടുക്കു. കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ ഇളവുകള്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷകൂടി പരിഗണിച്ച്‌ നിയന്ത്രണങ്ങളോടെ മാത്രമേ അനുവദിക്കൂ.

അതിര്‍ത്തി തുറക്കുന്നുവെന്ന് സംസ്ഥാനം പറയുമ്ബോള്‍ ആളുകള്‍ക്ക് തോന്നുന്നത് പോലെ കടന്ന് വരാനുള്ള സാഹചര്യമല്ല ഉണ്ടാവുക. എല്ലാവര്‍ക്കും വരാം. എന്നാല്‍ വരുന്ന ആളുകള്‍ എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ വരും എങ്ങനെയാണ് പോകുന്നതെന്നുമടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ അറിയണം. ആരാധനാലയങ്ങള്‍ തുറക്കുമ്ബോള്‍ അവിടെയും ഈ ചട്ടങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.