ദേഹത്ത് കേറി പിടിക്കുന്ന ഒരുവനെ, അല്ലേല്‍ സ്ത്രീത്വത്തിനു വില ഇടുന്നവനെ ഭാര്യ അറിയുക തന്നെ വേണം, കല മോഹന്‍ പറയുന്നു

പലപ്പോഴും സ്ത്രീകള്‍ക്ക് സോഷ്യല്‍ മീഡിയകളിലൂടെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ദാമ്പത്തിക ബന്ധങ്ങള്‍ തകരുന്നതിന് കാരണവും സോഷ്യല്‍ മീഡിയകളാണ്. പലരും സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും അന്യ ബന്ധങ്ങള്‍ തേടി പോകുന്നത് പങ്കാളികള്‍ അറിയുന്നതാണ് പല കുടുംബ ബന്ധങ്ങള്‍ തകരാന്‍ കാരണം. ഇത് സംബന്ധിച്ച് കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

കല മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ഭാര്‍ത്താവിന്റെ ചാറ്റിന്റെ സ്‌ക്രീന്‍ shot കിട്ടി, വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിയ ഭാര്യ. ആ മനസ്സ് ഊഹിക്കാം. അപമാനം, സങ്കടം, ദേഷ്യം, പക. എന്നിരുന്നാലും, അവര്‍ പുറമെ ധൈര്യം കാണിച്ചു നില്‍ക്കുന്നുണ്ട്. അയച്ചു കൊടുത്ത സ്ത്രീയോട്, നിങ്ങള്ക്ക് താല്പര്യം ഇല്ലാ എങ്കില്‍, അതു എന്ത് കൊണ്ട് ആദ്യമേ പ്രകടിപ്പിച്ചില്ല എന്നു സമാധാനമായി ചോദിച്ചു. കാരണം ആ ചാറ്റ് കണ്ടാല്‍ അറിയാം മുന്പ് അവര്‍ തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നു എന്ന്. ഇപ്പൊ ഉടക്കായി. അതിന്റെ പ്രതിഫലനം. രണ്ടു മക്കളുണ്ട്. നാളെ ഇവരിത്, പബ്ലിക് ആക്കുമോ? ഭാര്യയും അമ്മയും ഉയര്‍ന്ന ഉദ്യോഗസ്ഥ ആയ ഒരുവളുടെ ആധി ഉള്‍കൊള്ളാന്‍ പറ്റുമോ..? പബ്ലിക് ആയി ചെയ്യില്ല, ഞാന്‍ അവരെ സമാധാനിപ്പിച്ചു. എങ്കിലും എനിക്കും ഭയമുണ്ട്.

ചില സ്ത്രീകളുണ്ട്, അടുത്ത വീട്ടില്, അടുത്ത ഫ്‌ലാറ്റില്‍ ഒക്കെ അവരുണ്ടാകും. ഏത് സമയത്തും, യാതൊരു ഔചിത്യവും ഇല്ലാതെ അവര്‍ കടന്നു വരും. വെറുതേ നമ്മുക്ക് കത്തിവെയ്ക്കാം എന്നൊരു ആമുഖത്തോടെ, കടന്നു ഇരുന്നു, മണിക്കൂറുകള്‍ നമ്മെ അസ്വസ്ഥര്‍ ആക്കും. താല്പര്യം ഇല്ല എന്നൊരു സൂചന പലവട്ടം കൊടുത്താലും, എപ്പോ വേണേലും അവരുടെ ഒരു കാളിംഗ് ബെല്‍ പ്രതീക്ഷിക്കാം. ഇത് പോലെ ആണ്, ചിലപ്പോള്‍ പുരുഷന്മാര്‍ chat boxil. കുറെ കാലം മുന്‍പ്, ഫബിയില്‍ ഒരു യുവാവ്, യാതൊരു ദാക്ഷണ്യവും ഇല്ലാതെ എന്റെ രൂപ സൗന്ദര്യത്തെ വര്‍ണ്ണിച്ചു. സുന്ദരി എന്നു വിളിച്ചു. തടി കുറയ്ക്കണം എന്നും മുടിയുടെ സ്‌റ്റൈല്‍ മാറ്റണം എന്നും അവിഞ്ഞ അക്ഷരത്തില്‍ നിര്‍ദേശങ്ങള്‍ വാരി കോരി ഇട്ടു.

ചില വിഷയങ്ങള്‍ ഗൗരവത്തോടെ സംസാരിക്കുകയും, ഞാന്‍ മറുപടി കൊടുക്കകയും ചെയ്തിട്ടുണ്ട്. അതിനപ്പുറം യാതൊരു അടുപ്പവും തോന്നാത്ത ഒരു വ്യക്തി. എന്താ മാഡം, ചെറുപ്പക്കാരായ ആണുങ്ങളോട് കൂട്ട് കൂടാന്‍ ഇഷ്ടമില്ലേ? എന്നിലെ പ്രതികരണം ഇല്ലായ്മ, അയാള്‍ മനസ്സിലാക്കിയ രീതിയില്‍, അയാള്‍ പ്രകടിപ്പിച്ചു. മദ്ധ്യവയസ്‌ക ആയ എനിക്ക് ചെറുപ്പക്കാരെയും ആണുങ്ങളെയും ഒക്കെ സൗഹൃദം കൂടാന്‍ ഇഷ്ടമാണ്. പക്ഷെ, ഒരു തട്ടകം ഉണ്ട്, എല്ലാവരോടും തോന്നുമോ? എന്നാലും മറുപടി ഞാന്‍ പറഞ്ഞില്ല. ആ വളിച്ച അക്ഷരങ്ങളില്‍ കലര്‍ന്ന ദുര്‍ഗന്ധം അയാളുടെ വായ്‌നാറ്റം പോലെ അസഹ്യമായിരുന്നു. പബ്ലിക് ആയി ചൊറിയുകയും, ചാറ്റില്‍ പഞ്ചാര അടിക്കുകയും ചെയ്യുന്ന അഭ്യസ്തവിദ്യനായ ഒരുവന്‍.

താങ്കള്‍ വളരെ അരോചകം ആണെന്ന് ഒടുവില്‍ അയാളോട് പറയേണ്ടി വന്നതില്‍ എനിക്ക് ഖേദമുണ്ട്. പബ്ലിക് ആയി ചൊറിഞ്ഞ ഒരു സമയത്തു, നമ്മള്‍ എത്രയോ വട്ടം ചാറ്റ് ചെയ്‌തേക്കുന്നു എന്നൊരു മറുപടി കൊടുത്തു. അതിലെ അപകടം മനസ്സിലാക്കാനുള്ള ബുദ്ധി അയാള്‍ക്കുണ്ട്. ഇഷ്ടമില്ലായ്മ ഒരുപരിധി വിട്ടാല്‍ പറയാതെ വയ്യല്ലോ. ഇപ്പോ, അല്പം ബഹുമാനം ഉണ്ട് അയാളോട്. കാരണം, നിങ്ങള്‍ എന്നെ വല്ലാതെ ബോര്‍ അടിപ്പിക്കുന്നു എന്നൊരു ഒറ്റ വരിയില്‍ അയാള്‍ പിന്‍വലിഞ്ഞു. അതു ആണത്തം. എല്ലാവരും ഇങ്ങനെ ആകണമെന്നില്ല. എങ്കിലും, എന്റെ സ്ത്രീ സുഹൃത്തുക്കളെ, ഭാര്യയെ അറിയിക്കും മുന്‍പ് നമ്മുടേതായ മുറകള്‍ ഒന്ന് നോക്കിക്കൂടെ? അയാള്‍ വലിയ അപകടകാരി അല്ല എങ്കില്‍?

വെറും പഞ്ചാര ഒക്കെ ഒരു വിരട്ടലില്‍ പോകില്ലേ? അതിനു അപ്പുറം ആയാല്‍ ശെരി, നമ്മുക്ക് ആ രീതിയില്‍ മുന്നോട്ടു പോകാം. ഇതിപ്പോ ആദ്യമൊക്കെ പ്രോത്സാഹനം നടത്തി കൊണ്ടിരുന്നിട്ടു, പെട്ടന്ന് ഇങ്ങനെ ചെയ്യുമ്പോള്‍. എന്തോ, എനിക്ക് ആ ഭാര്യയുടെ അവസ്ഥ ഒട്ടും സഹിക്കുന്നില്ല. ദേഹത്ത് കേറി പിടിക്കുന്ന ഒരുവനെ, അല്ലേല്‍ സ്ത്രീത്വത്തിനു വില ഇടുന്നവനെ ഭാര്യ അറിയുക തന്നെ വേണം. ഇനിയൊരാളുടെ മനസ്സ് കുത്തികീറാന്‍ എളുപ്പം ആണ്. മനസ്സിലെ അസഹ്യമായി വിങ്ങുന്ന മുറിവുണ്ട്, ഒരല്‍പ്പം മരുന്ന് പുരട്ടി കിട്ടാന്‍ ഉണ്ടല്ലോ, അത് ബുദ്ധിമുട്ട് ആണ്. കഴിവതും മനഃപൂര്‍വ്വം വേദനിപ്പിക്കാതെ നോക്കാം.

https://www.facebook.com/kpalakasseril/posts/10158047800639340