പൂർണ്ണ ഗർഭിണിയായ കാൽനടയാത്രികയെ കാറിടിച്ചു, ഗർഭസ്ഥ ശിശു മരിച്ചു

കോഴിക്കോട്: പൂർണ്ണ ഗർഭിണിയായ കാൽനടയാത്രികയെ നിയന്ത്രണം വിട്ട കാറിടിച്ചു വീഴ്ത്തി. ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം. കടലുണ്ടി കടവ് സ്വദേശി അനീഷയെയ ആണ് കാറിടിച്ചു വീഴ്ത്തിയത്.

ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിക്കുകയായിരുന്നു. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിലേക്ക് രക്തപരിശോധനയുടെ ഭാഗമായി അമ്മയ്‌ക്കൊപ്പം പോകവെയാണ് യുവതി അപകടത്തിൽപ്പെട്ടത്.

കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുകയായിരുന്ന കാർ ആണ് നിയന്ത്രണം വിട്ട് ഇടിച്ചത്. രക്തസ്രാവമുണ്ടായ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സർജറിക്ക് വിധേയ ആക്കിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.