കുലസ്ത്രീ ഭാര്യയുടെ സെര്‍ച്ച് ഹിസ്റ്ററി തന്നില്‍ ഉണ്ടാക്കിയ ഞെട്ടല്‍ ഇനിയും മാറുന്നില്ല എന്ന് ഒരു ഭർത്താവ്

പലപ്പോഴും സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ കല മോഹന്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന കുറിപ്പ് വൈറല്‍ ആകാറുണ്ട്. സ്ത്രീ പുരുഷ ബന്ധത്തെ കുറിച്ച് കല പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്ത്രീകളുടെ പരപുരുഷ ബന്ധത്തെ കുറിച്ചും പുരുഷന്മാരുടെ പരസ്ത്രീ ബന്ധത്തെ കുറിച്ചും കല കുറിപ്പില്‍ പ്രതിപാതിക്കുന്നുണ്ട്.

കലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം;

അവള്‍ മാത്രമല്ല, അവനുമുണ്ട് ഈ ഭൂമിയില്‍. രാവിലെ ഒന്ന് കൂടി ‘ മഴ ” കണ്ടു. മാധവിക്കുട്ടിയുടെ നഷ്ടപ്പെട്ട നീലാംബരിയെ ആസ്പദമാക്കി, ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമ. കാണും തോറും എത്രയോ കാലമായി അറിയുന്ന ഭദ്രയോടു വല്ലാത്ത സ്‌നേഹം കൂടും. വെട്ടി തിരുത്തി, വെട്ടിത്തിരുത്തി എഴുതി ഒടുവില്‍ ചവിട്ട് കൊട്ടയില്‍ എറിഞ്ഞു കളഞ്ഞ ചുക്കി ചുളിഞ്ഞ കടലാസ് ജീവിതം, എത്ര എളുപ്പത്തില്‍ ചിത്രീകരിച്ചു ! സുന്ദരി ആണെന്ന് സ്വയം തോന്നാന്‍ ആണൊരുത്തന്‍ മനസ്സില്‍ അസാധാരണ അഭിലാഷം ഉണ്ടാക്കി എടുക്കുന്നില്ല എങ്കില്‍, ഒരു സ്ത്രീയുടെ ജന്മം പാഴാണെന്ന് എതിര്‍ലിംഗത്തോട് മാത്രം താല്പര്യം ഉള്ളവര്‍ പറയും. ആരേലും വേണം , ആണായാലും പെണ്ണായാലും, അസ്തിത്വ ദുഃഖം കൂടാതെ ഇരിക്കാന്‍ എങ്കിലും.. !

സ്ത്രീ എന്നാല്‍ ആണിന് സുഖം പകര്‍ന്നു കൊടുക്കേണ്ടവള്‍ എന്ന് പുരുഷാധിപത്യ സമൂഹം കല്പിക്കും. ആദര്ശശീലയായ പെണ്ണുങ്ങള്‍ അതിനു അടിവരയിടും. അവള്‍, എന്നാല്‍ നിഷ്‌കളങ്ക സ്‌നേഹം തുളുമ്പുന്നവള്‍ മാത്രമാണ് എന്ന കാപട്യം പൊക്കി പിടിക്കാനാണ് സ്വച്ഛമായ ജീവിതം കൊണ്ട് പോകാനും നല്ലത്. അവിഹിതം എന്നത് പുതിയ വാക്കല്ലാതായി. മൊബൈല്‍ ആണ് അതിനു പിന്നിലെ വില്ലന്‍ എന്നും നിരന്തരം കണ്ടെത്തുന്നു. പലപ്പോഴും, ഏകാന്തതയുടെ തടവുകാര്‍ ആയത് ദാമ്പത്യം തുടങ്ങിയതിനു ശേഷമാണെന്ന് പറഞ്ഞിട്ടുള്ളവര്‍ ധാരാളം. അതിന്റെ പ്രതിഫലനം ആണ് വിവാഹേതര ബന്ധമെന്ന് പരാതി തുടരുന്നു. ഇതൊക്കെ സ്ത്രീയുടെ ഭാഗത്തു നിന്നുള്ള അക്ഷരങ്ങള്‍. പുരുഷന്റെ വശം എഴുതാന്‍ ആരുമില്ലേ?

മൊബൈലില്‍, ഭാര്ത്താവിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടു പിടിക്കുന്ന ഭാര്യ, ഒന്നിലും പരിഭവിക്കാതെ ഭാര്യാധര്‍മ്മം അനുഷ്ഠിച്ചു പോകുക എന്നത് പലര്‍ക്കും ശീലമായി. എന്നാല്‍ മറിച്ചോ? കുലസ്ത്രീ ഭാര്യയുടെ സെര്‍ച്ച് ഹിസ്റ്ററി തന്നില്‍ ഉണ്ടാക്കിയ ഞെട്ടല്‍ ഇനിയും മാറുന്നില്ല എന്ന് ഒരു ഭാര്തതാവ്. മനോവൈകല്യത്തിന് ഇരയാണോ അവള്‍? താനത് അറിഞ്ഞു എന്നവള്‍ക്ക് അറിയില്ല. വിവാഹം കഴിഞ്ഞു മുപ്പത് വര്‍ഷങ്ങള്‍ ഇത്രത്തോളം കഴിഞ്ഞു, എന്നിട്ടും അറിയാന്‍ കഴിഞ്ഞത് വളരെ ചെറിയ ഒരംശം ആണല്ലോ. അമ്മായിഅമ്മ പോരും നാത്തൂന്‍ പൊരുമൊക്ക സഹിച്ചു ജീവിച്ച പെണ്ണ്. മക്കളുടെ അമ്മ. കൊച്ചുമകളുടെ അമ്മുമ്മ.

മനസ്സ് കൊണ്ട് പോലും സ്വതന്ത്രമായ നിലപാടില്‍ നില്കുന്നവള്‍ അല്ല എന്നതായിരുന്നു അവളെ കുറിച്ചുള്ള തന്റെ വിലയിരുത്തല്‍. പക്ഷെ മറ്റൊരുവള്‍ അവളിലുണ്ട്. അന്വേഷിച്ചു, കണ്ടെത്തിയില്ല എന്ന് പറയാനാകില്ല. താന്‍ ആഗ്രഹിച്ചതാണ് അവളെന്നെ ധാരണയില്‍ ആയിരുന്നു. പുരുഷ ലൈംഗികതയുടെ അഹങ്കാരം മാറ്റി വെച്ചു, ഭാര്യയുടെ മനോനിലയെ കുറിച്ച് അറിയാന്‍ താല്പര്യം കാണിച്ച ഭാര്തതാവിനോട് മതിപ്പ് തോന്നി. എന്ത് കൊണ്ട് നിങ്ങള്‍ക്ക് ഇടയിലൊരു തുറന്നു സംസാരം ഉണ്ടായിക്കൂടെ എന്നൊരു ചോദ്യം ഉള്‍ക്കൊണ്ടു അദ്ദേഹം.

ഭാര്തതാവിന്റെ സെര്‍ച്ച് ഹിസ്റ്ററി, തലവേദന കൂട്ടുന്ന ഭാര്യമാര്‍ എടുക്കുന്നതിലും ഉത്തരവാദിത്വത്തോടെ കാര്യങ്ങള്‍ മനസ്സിലാക്കി, ആ ഭാര്തതാവായ പുരുഷന് എന്നത് എത്ര വലിയ സമാധാനം ആയിരുന്നു കൗണ്‍സിലര്‍ എന്ന നിലയ്ക്ക് എനിക്കുണ്ടായത്. അതേ പോലെ, മൊബൈലില്‍ കൂടി ഭാര്യയ്ക്ക് ഒരാളുണ്ട് കാമുകനായി എന്ന് കണ്ടെത്തിയ ഭാര്തതാവ് കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ഒന്നിലധികം ബന്ധങ്ങളെ കണ്ടെത്തി.. Borderline personaltiy ആയ അവര്‍ക്ക് ചികിത്സ നല്‍കി, ജീവിതം നഷ്ടപ്പെടുത്താതെ ചേര്‍ത്ത് പിടിച്ച മറ്റൊരാളെ, ഇനിയൊരു ഭാര്തതാവിനെ ഞാന്‍ വീണ്ടും ഓര്‍ത്തു പോയ്.. കല, കൗണ്‍സലിംഗ് സൈക്കോളജിസ്‌റ്