പൂസാകാനുള്ളതല്ല ഈ മാതൃകാ കള്ള് ഷാപ്പ്, മൂത്രത്തിൽ കല്ലു പോകാൻ കള്ളുകുടിക്കുന്ന ഗ്രാമം

മാതൃകാ പോലീസ് സ്റ്റേഷന്‍ പോലെ മാതൃകാ കള്ള്ഷാപ്പ്. ഇടുക്കി ജില്ലയിലാണ് വ്യത്യസ്തമായ രീതിയില്‍ ഒരു മദ്യഷോപ്പ്. കല്ലാര്‍ക്കുട്ടി എന്ന സ്ഥലത്താണ് ഈ കള്ള്ഷാപ്പ് സ്ഥിതി ചെയ്യുന്നത്. ചെത്തുകള്ളാണ് രാഘവന്‍ എന്നയാളുടെ പേരിലുള്ള ഈ ഷാപ്പില്‍ വില്‍ക്കുന്നത്. ടൂറിസത്തിന് വരുന്ന വിനോദസഞ്ചാരികള്‍ കുടുംബമടക്കം വന്ന് കള്ള് കുടിക്കാറുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. എല്ലാത്തരം ഭക്ഷണങ്ങളും ഇവിടെ കിട്ടുമെന്നത് മറ്റൊരു ബോണസാണ്.

ഇവിടുത്തെ പനംകള്ള് കുടിച്ചാല്‍ മൂത്രാശയ രോഗവും മൂത്രത്തില്‍ കല്ല് അസുഖവും മാറുമെന്നാണ് ഇവിടുത്തെ നാട്ടുകാര്‍ പറയുന്നത്. ശരീരത്തിനും നല്ലതാണ്. പൂസാവാന്‍ വേണ്ടിയല്ല പലരും കള്ള് കുടിക്കുന്നത്. 63 വയസുകാരനായ ഒരാള്‍ പറയുന്നത് 40 വര്‍ഷമായി ഇവിടുന്ന് കള്ള് കുടിക്കുന്നു എന്നാണ്. അതിനിടയില്‍ ഒരു ഓപ്പറേഷനും വിധേയനായെങ്കിലും ഇവിടുത്തെ കള്ള് ശരീരത്തിന് നല്ലതാണെന്ന് ഇയാള്‍ പറയുന്നു.