ജനങ്ങളെ ചൂഷണം ചെയ്തു ജീവിക്കുന്ന മുഖ്യൻ, ഓണം ബംബർ വമ്പൻ തട്ടിപ്പ് – ഇവാ ശങ്കർ

ഇപ്പോഴത്തെ ഓണം ബംബർ തട്ടിപ്പാണ് എന്നതിൽ യാതൊരു സംശയവുമില്ല. ലോട്ടറി നിയമപ്രകാരം തോന്നിയത് പോലെ അച്ചടിച്ച് വിൽക്കുന്നതിന് ലോട്ടറി എന്ന് പറയില്ല. നേരത്തെ തീരുമാനിച്ചതനുസരിച്ചു ഒരു നിശ്ചിത എണ്ണം ടിക്കറ്റ് അച്ചടിച്ചു കഴിഞ്ഞാൽ പിന്നെ നറുക്കെടുപ്പ് വരെ ലോട്ടറി അടിക്കാറില്ല. അതാണ് ലോട്ടറി. ഇതിപ്പോൾ സർക്കാർ ചെയ്യുന്നത് അഴിമതിയാണ് കൊള്ളയാണ്‌, പാവങ്ങളായ ജനങ്ങളെ പറ്റിക്കലാണ്.

ലോട്ടറിയുടെ ആകെ തുക =272 കോടി. സമ്മാനർഹനു ലഭിക്കുന്നത് =15 കോടി, സർക്കാരിന് ലാഭം= 272 കോടി, രണ്ടാം സമ്മാനം = 5 കോടിയും,
മൂന്നാം സമ്മാനം =10 പേർക്ക് 1 കോടി രൂപ..യും.. ഏജന്റ് കമ്മീഷൻ, നികുതി തുക സമ്മാനത്തുക എന്നിവ മാറ്റി വെച്ചാലും കൊള്ള ലാഭം സർക്കാരിന് തന്നെയാണ്. എന്തൊരു ചതിയാണിത്, എന്തിനാണ് ജനങ്ങളെ പറ്റിക്കുന്ന ഇങ്ങനെ ഒരു ഭരണ കൂടം? എവിടെയും അഴിമതി.

ജനത്തിന്റെ ബലഹീനതയെ ചൂതു കളിച്ചു ചൂഷണം ചെയ്യുന്ന സർക്കാർ, ലോട്ടറി എടുക്കുന്നവരിൽ പകുതിയും കൂലി പണിക്കാരും പാവങ്ങളുമാണ്.ടിക്കറ്റ് എടുക്കാൻ മലയാളി മണ്ടന്മാർ ഉള്ളിടത്തോളം കാലം രാഷ്ട്രീയ നേതാക്കൾ ജനങ്ങളിൽ കൊള്ള നടത്തുക തന്നെ ചെയ്യും.

25കോടി ഒന്നാം സമ്മാനം എന്നു പറഞ്ഞല്ലേ 500രൂപ ടിക്കറ്റിനു വില ഇട്ടിരിക്കുന്നത്. 15 കോടി രൂപയാണ് സമ്മാനതുക എങ്കിൽ എന്തിനാണ് ടിക്കറ്റിനു 500 രൂപ വാങ്ങുന്നത് ? ഇതിൽ എവിടെയാണ് ന്യായം ഉള്ളത്? ജനങ്ങൾ ജയിപ്പിച്ചു വിട്ടു എന്ന് കരുതി.. ഇതുവരെ ജനങ്ങളെ മുടിപ്പിക്കുക അല്ലാതെ എന്തെങ്കിലും ഒരു കാര്യം ഭംഗിയായും വൃത്തിയായും നാടിനോ ജനങ്ങൾക്ക്‌ വേണ്ടിയോ ചെയ്തിട്ടുണ്ടോ?

മദ്യം വിറ്റും ലോട്ടറിവിറ്റും ലാഭം കിട്ടുന്ന കോടികൾ ഉണ്ടായിട്ടും ഇന്നും മുഖ്യന് എച്ചി നഷ്ട കണക്കു മാത്രമേ പറയാൻ ഉള്ളു. ഓരോ മേഖലയിൽ നിന്നും കിട്ടുന്ന ലാഭം നാടിന്റെ വികസനത്തിന്‌ വേണ്ടിയുള്ളതാണ് അല്ലാതെ നിങ്ങള്ക്ക് സുഖമായി ജീവിക്കാനോ വിദേശയാത്ര നടത്താനോ ഉള്ളതല്ല.