ഇസ്‌ലാമിലേക്ക് വരാൻ വിസമ്മതിക്കുന്നവരെ കൊല്ലാനും ശ്രുതി അന്ന് തയ്യാറായിരുന്നു

മുംബൈ . ദി കേരള സ്റ്റോറി’ പുറത്ത് വന്നതിൽ പിന്നെ ഇസ്‌ലാമിലേക്കുള്ള നിർബന്ധിത മതപരിവർത്തനം, ലവ് ജിഹാദ് തുടങ്ങിയ ഗുരുതരമായ വിഷയങ്ങളെ പറ്റി സംസാരിക്കാൻ നിരവധി ആളുകൾ മുന്നോട്ട് വന്നിട്ടുണ്ട്. ഇതിനു മുൻപ് ഇതേ പറ്റി പറയുമ്പോഴൊക്കെ ഒരു ‘തട്ടിപ്പ്’ ആയി തള്ളപ്പെട്ടിരുന്നുവെങ്കിലും ഇപ്പോൾ ഇതിനെ കുറിച്ച് പലരും ബോധവാന്മാരായി കൊണ്ടിരിക്കുന്നു എന്നതാണ് യാഥാർഥ്യം. വിവിധ ഇസ്ലാമിക സംഘടനകളുടെ സഹായത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊടികുത്തിവാഴുന്ന ഈ ആസൂത്രിത കുറ്റകൃത്യത്തിന് ഇരയായവരിൽ നിരവധിപേരാണ് കേരളത്തിലുള്ളത്. ഇവരിൽ കേരളത്തിൽ നിന്നുള്ള ശ്രുതിയുടെ വെളിപ്പെടുത്തലുകൾ മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.

ഇസ്ലാം പ്രത്യയശാസ്ത്രത്തെ എതിർക്കുകയും ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യാതിരിക്കുകയും ചെയ്യുന്ന വ്യക്തികളെ കൊല്ലാൻ പോലും അവർ മടിക്കില്ലെന്ന് കാസർകോഡ് സ്വദേശിയായ ശ്രുതി പറഞ്ഞിരിക്കുന്ന വിവരങ്ങളാണ് കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾ ഇപ്പോൾ മുംബൈയിൽ പുറത്ത് വിട്ടിരിക്കുന്നത്. ശ്രുതി കർമ്മ ന്യൂസിനോട് പറഞ്ഞ കാര്യങ്ങൾ വളരെ എക്സ്ക്ലൂസിവ് വാർത്തയായി ഞങ്ങൾ നേരത്തെ പുറത്ത് വിട്ടിരുന്നതാണ്. നിലവിലുള്ള സാഹചര്യത്തിൽ മുംബൈയിൽ നിന്നുള്ള ഈ വർത്തകൂടി ഞങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്.

ശ്രുതി തന്റെ ജീവിത യാത്രയെ വിവരിക്കുകയും ഇന്ത്യൻ സമൂഹത്തെ ബാധിച്ചിരിക്കുന്ന മതപരിവർത്തനത്തിന്റെ ഭയാനകവും ഗൗരവമേറിയതുമായ പ്രശ്‌നത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുകയുമാന് ചെയ്തിരിക്കുന്നത്. കേരളത്തിലെ മലപ്പുറത്തെ ഒരു മതപരിവർത്തന കേന്ദ്രത്തിൽ പോയതായിട്ടാണ് ശ്രുതി പറഞ്ഞിരിക്കുന്നത്. അവിടെ പ്രാസംഗികർ ഹിന്ദുമതത്തിനെതിരെ മാത്രമല്ല, രാജ്യത്തിനെതിരെയും ബ്രെയിൻ വാഷ് ചെയ്യുകയായിരുന്നു. ഭാരതം തങ്ങളുടെ വീടല്ലെന്ന് വിശ്വസിക്കാൻ ആയിരുന്നു അവർ പ്രേരിപ്പിച്ചത്. കാരണം അത് ‘കാഫിറുകളുടേതാണ്.’ എന്നാണ് അവർ പറഞ്ഞതെന്നും ശ്രുതി പറഞ്ഞിരിക്കുന്നു.

ശ്രുതി പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ: ‘രാജ്യത്തുടനീളം ഇസ്‌ലാം എങ്ങനെ പ്രചരിപ്പിക്കണമെന്നും രാജ്യത്തെ ദാറുൽ ഇസ്‌ലാമിലേക്ക് മാറ്റണമെന്നും അവർ ഞങ്ങളോട് പറഞ്ഞു. അവർ വളരെ അസാധാരണമായ പ്രസംഗ കഴിവുകളുള്ളവരുമാണ്, അവ കേൾക്കുന്നവർ അവരുടെ പ്രസംഗങ്ങൾ വിശ്വസിക്കാൻ തുടങ്ങുന്നു. കാഫിറുകളുമായി സഹവസിക്കുന്നത് അസാധ്യമാണെന്ന് നിങ്ങൾ വിശ്വസിക്കാൻ തുടങ്ങുന്നു. എനിക്ക് അറിയാവുന്ന എല്ലാവരെയും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. ഇസ്‌ലാമിലേക്ക് പരിവർത്തനം ചെയ്യാൻ വിസമ്മതിക്കുന്നവരെ കൊല്ലാൻ പോലും ഞാൻ തയ്യാറായിരുന്നു’

‘സ്വന്തം മതത്തെക്കുറിച്ച് അധികം അറിവില്ലാത്ത പെൺകുട്ടികളെയാണ് അവർ ആദ്യം തിരിച്ചറിയുന്നത്. എന്റെ കാര്യത്തിൽ ഹിന്ദുമതത്തെ പറ്റി ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ച് സ്വന്തം മതത്തിനെതിരെ നമ്മുടെ മനസ്സ് തിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു – ശ്രുതി പറഞ്ഞു. ‘നിങ്ങൾ ശ്രീരാമനെ ആരാധിക്കുന്നുണ്ടോ? എന്തുകൊണ്ടാണ് അവൻ ഭാര്യയെ ഉപേക്ഷിച്ചത്? ഇതാണോ സ്ത്രീകളോടുള്ള അവന്റെ മനോഭാവം? സ്ത്രീവിദ്വേഷിയായ കൃഷ്ണനെ നിങ്ങൾ ആരാധിക്കുന്നുണ്ടോ? നിങ്ങൾ എന്തിനാണ് കുരങ്ങുകളെ പ്രാർത്ഥിക്കുന്നത്?’- ഇങ്ങനെയൊക്കെയാണവർ ചോദിച്ചതെന്നു ശ്രുതി പറഞ്ഞിരിക്കുന്നു.

സ്വന്തം വിശ്വാസത്തോട് ഒരു വെറുപ്പ് വളർത്തിയെടുക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത് – ശ്രുതി പറയുന്നു. അതിനെക്കുറിച്ച് ചിന്തിക്കാനോ സംസാരിക്കാനോ പോലും പിന്നെ ആഗ്രഹിക്കുന്നില്ല. ഇര ഈ നിലയിലെത്തുമ്പോൾ, അവരുടെ ആശയങ്ങൾ, സംസ്കാരം, മതം എന്നിവയുടെ ആകർഷകമായ ചിത്രീകരണം അവർ വരച്ചുകാട്ടുകയാണ്. അത് വ്യക്തിയെ പൂർണ്ണമായും അസ്വസ്ഥമാക്കുന്നു. ഇര ആശങ്കയുടെ ഘട്ടത്തിൽ എത്തുമ്പോൾ, അവർ നിങ്ങളുടെ സിസ്റ്റത്തിലേക്ക് അവരുടെ പ്രത്യയശാസ്ത്ര വീക്ഷണങ്ങൾ സ്ലോ വിഷം പോലെ കുത്തിവയ്‌ക്കാൻ തുടങ്ങും. -ശ്രുതി പറഞ്ഞു.