സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം,സംഭവം കാസര്‍കോട്, ഡ്രൈവര്‍ മരിച്ചു

കാസര്‍കോട് : ദേശീയപാതയില്‍ പെരിയ ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവര്‍ ചേതന്‍കുമാര്‍ ആണ് മരിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മെഹബൂബ് എന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങളൊന്നും തന്നെ ലഭ്യമായിട്ടില്ല. അപകടം നടന്നതിന് പിന്നാലെ സ്ഥലത്തെത്തിയ പ്രദേശവാസികളും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദേശീയപാതയിലാണ് അപകടം നടന്നത്. സംഭവത്തിന് പിന്നാലെ ഏറെ നേരം ഇവിടെ ഗതാഗത തടസം നേരിട്ടു. ബസിലുണ്ടായിരുന്ന എല്ലാവരെയും ഇവിടെ നിന്നും മാറ്റിയ ശേഷം അഗ്നിരക്ഷാസേന എത്തിച്ച ക്രെയിൻ ഉപയോഗിച്ച് ബസ് റോഡരികിലേക്ക് മാറ്റിയിട്ടു.