മാറ്റം ഉറപ്പ്, രാജാജി നഗർ സന്ദർശിച്ച് രാജീവ് ചന്ദ്രശേഖർ, പരാതികൾ സ്വീകരിച്ചു

തിരുവനന്തപുരം : എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ രാജാജിന​ഗറിൽ ജനങ്ങളെ കാണാനെത്തി. പ്രദേശത്ത് നിലനിൽക്കുന്ന നിരവധി പ്രശ്നങ്ങളെക്കുറിച്ച് സ്ഥാനാർത്ഥിയോട് ജനങ്ങൾ അറിയിച്ചു. നല്ല വീടുകൾ ഇല്ലെന്നും മലിനജല പ്രശ്നങ്ങളെക്കുറിച്ചും പരാതികൾ ഉന്നയിച്ചു. ഞങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം കേൾക്കുകയും പ്രതികൾ കൈപ്പറ്റുകയും ചെയ്തു.

തിരുവനന്തപുരത്ത് ഈ തിരഞ്ഞെടുപ്പോടെ വലിയ മാറ്റങ്ങളുണ്ടാകുമെന്നും പരാതികളെല്ലാം പരിഹരിക്കപ്പെടുമെന്നും രാജാജി ന​ഗറിലെ ജനങ്ങൾക്ക് രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകി. മലിനജലം വീട്ടിലേക്ക് ഒഴുകി വരുന്ന സാഹചര്യങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകും എന്നും അദ്ദേഹം വാക്ക് നൽകി.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. നൈപുണ്യവികസന സംരംഭകത്വം, ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പുകളുടെ സഹമന്ത്രിയായ രാജീവ് ചന്ദ്രശേഖര്‍ കര്‍ണ്ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗവുമാണ്.