ദിലീപിനെക്കാള്‍ കാവ്യക്ക് ഇഷ്ടം ആ നടനെ, സംവിധയകന്റെ വെളിപ്പെടുത്തതല്‍

ബാലതാരമായി സിനിമയിലേക്കെത്തി മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് കാവ്യ മാധവന്‍. നായികമാരുടെ കുട്ടിക്കാലം അവതരിപ്പിച്ച് വെള്ളിത്തിരയിലേക്കെത്തിയ താരത്തെ വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നു വേണ്ട മലയാളത്തിലെ ഒട്ടുമിക്ക താര രാജാക്കന്മാരോടൊപ്പം കാവ്യ അഭിനയിച്ചിട്ടുണ്ട്. 1991 ല്‍ ബാലതാരമായി തുടങ്ങിയ കാവ്യ 2016 വരെ സജീവമായി മലയാള സിനിമയിലുണ്ടായിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനുള്ള അവസരം അധികം നടിമാര്‍ക്ക് കിട്ടിയിട്ടില്ല.ലാല്‍ ജോസ് സംവിധാനം ചെയ്ത ചാന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രം കാവ്യയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. ഈ സെറ്റിവെച്ചുണ്ടായ ഒരു രസകരമായ സംഭവം ലാല്‍ ജോസ് പങ്കുവെയ്ക്കുകയാണ്. ആദ്യ ചിത്രത്തിന്റെ സെറ്റില്‍ വച്ച് ഇഷ്ടനായകന്റെ പേര് വെളിപ്പെടുത്തിയ കാവ്യയെ ദിലീപ് പേടിപ്പിച്ച കഥ ലാല്‍ ജോസ് ഒരു ചാനല്‍ ചര്‍ച്ചയില് പങ്കുവച്ചത് വളരെ വേഗമാണ് വൈറലായത്.

ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് സംവഭം നടന്നത്. കാവ്യ അന്ന് ഒന്‍പതാം ക്ലാസില്‍ നിന്നു പത്തിലേയ്ക്ക് ജയിച്ചാണ് സിനിമയില്‍ അഭിനയിക്കാനെത്തിയത്. സെറ്റില്‍ എല്ലാവരും ഒന്നിച്ച് കൂടിയിരിക്കുന്ന ഇടവേളയുടെ സമയത്ത് ലാല്‍ ജോസ് കാവ്യയോട് ഏറ്റവും ഇഷ്ടമുള്ള നായകനാരാനെന്ന് ചോദിച്ചു. ചോദ്യം കേട്ടതും ദിലീപ് കരുതി തന്റെ പേരാകും കാവ്യ പറയുന്നത് എന്നാണ് കരുതിയത്. ദിലീപ് ഇതും പ്രതീക്ഷിച്ചാണ് അവിടെ ഇരുന്നിരുന്നത്

എന്നാല്‍ കാവ്യ ഉടനടി പറഞ്ഞത്കു ഞ്ചാക്കോ ബോബന്‍ എന്നാണ്. ഇത് കേട്ട് ദിലീപ് ഞെട്ടി. ആദ്യത്തെ സിനിമയായതും പോര, ഇവിടെ ഉള്ള ബുദ്ധിമുട്ടുകള്‍ മൊത്തം ഞാന്‍ അനുഭവിച്ചുകൊണ്ടും ഇരിക്കുന്നു, എന്നിട്ടും അവനെയാണല്ലേ നിനക്ക് ഇഷ്ടം. ഇനി ഞാന്‍ നിന്റെ കൂടെ അഭിനയിക്കില്ലെന്നും ഇവളെ മാറ്റിയേര്. എന്നും പറഞ്ഞ് ദിലീപ് എഴുന്നേറ്റുപോയി എന്ന് ലാല്‍ ജോസ് പറയുന്നു. ആ സമയത്ത് അനിയത്തിപ്രാവ് റിലീസ് ചെയ്ത് ചാക്കോച്ചന്‍ കത്തി നില്‍ക്കുന്ന സമയായിരുന്നു. അതിനാലായിരുന്നു കാവ്യ അങ്ങനെ പറഞ്ഞത്.

എന്നാല്‍ കാവ്യ ഓര്‍ത്തത് ദിലീപ് ഇതുവളരെ സീരിയസ് ആയി പറയുന്നതാണെന്ന്ായിരുന്നു തുടര്‍ന്ന് കാവ്യ ദിലീപിന്റെ അടുത്ത് ചെന്ന് സിനിമയില്‍ കാണാന്‍ ഇഷ്ടം കുഞ്ചാക്കോ ബോബനെയാണെങ്കിലും, പക്ഷേ നേരിട്ട് കാണാന്‍ ചേട്ടനെയാ ഇഷ്ടം എന്ന് ദിലീപിനോട് പറയുകയായിരുന്നു. തുടര്‍ന്നാണ് ദിലീപ് കാവ്യയോടുള്ള പിണക്കം മാറ്റിയതെന്നും ലാല് ജോസ് പറയുന്നു