മോഹന്‍ലാലിനെതിരെ രജിത് ആര്‍മിയുടെ അസഭ്യവര്‍ഷം, ടിവി തല്ലിപ്പൊട്ടിച്ച് ആരാധകന്റെ പ്രതിഷേധം

ബിഗ് ബോസ് സീസണ്‍ ടുവുമായി ബന്ധപ്പെട്ട് അവതാരകനായ നടന്‍ മോഹന്‍ലാലിനെതിരെ സൈബര്‍ ആക്രമണവും അസഭ്യവര്‍ഷവും. ബി?ഗ് ബോസില്‍ നിന്ന് ഡോ. രജിത് കുമാര്‍ പുറത്തായതിന് പിന്നാലെയാണ് രജിത് ആര്‍മി, ഡോ. രജിത് ഫാന്‍സ്, രജിത്തിന്റെ മറ്റ് ആരാധകര്‍ എന്നിവര്‍ മോഹന്‍ലാലിനെതിരെ വ്യക്തി അധിക്ഷേപം അടക്കവുമായി രംഗത്ത് എത്തിയത്. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് ക്ഷമ പറയുകയും എന്തെങ്കിലും കുഴപ്പം സംഭവിച്ചിരുന്നേല്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യാമെന്ന് പറയുകയും ചെയ്ത രജിത് കുമാറിനെ മോഹന്‍ലാലും രേഷ്മയും ചേര്‍ന്ന് അപമാനിച്ചെന്നാണ് ഫാന്‍സിന്റെ ആരോപണം. രജിത്തിന് മാപ്പ് നല്‍കിയെങ്കിലും ബി?ഗ് ബോസിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നതില്‍ യോജിപ്പ് ഇല്ലെന്ന് രേഷ്മ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഇന്നലെ പുറത്തേക്ക് പോകുകയായിരുന്നു.

ബിഗ്ബോസിനെതിരെ തിരിയാന്‍ ആരാധകര്‍ ഉന്നയിക്കുന്ന വാദങ്ങള്‍ ഇവയൊക്കെയാണ്: രജിത് കുമാറിന്റെ കൈയ്യൊടിച്ചപ്പോഴും അയാളെ ക്രൂരമായി മര്‍ദിച്ചപ്പോളും ഒന്നും ബിഗ്ബോസ് അവതാരകര്‍ക്ക് നൊന്തില്ല. അതിനെതിരായി ഒരു വിധിയുമില്ല. എന്നാല്‍ അദ്ദേഹം ചെറിയൊരു തെറ്റ് ചെയ്തപ്പോള്‍ അതിന് കാലു പിടിച്ചു മാപ്പ് പറഞ്ഞിട്ടും, രേഷ്മയുടെ കണ്ണുകള്‍ നഷ്ടപ്പെട്ടാല്‍ തന്റെ രണ്ടു കണ്ണുകളും ദാനം നല്‍കാമെന്നു പറഞ്ഞിട്ടും ബിഗ്ബോസോ രേഷ്മയോ മാപ്പ് നല്‍കാന്‍ തയ്യാറായില്ലെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

സോഷ്യല്‍മീഡിയയില്‍ നിറയുന്ന നിരവധി കമന്റുകളില്‍ ചിലത് ഇങ്ങനെ, ലക്ഷക്കണക്കിന് വരുന്ന ആരാധകരുടെ മനസ്സില്‍ എന്നും ഉണ്ടാകും രജിത് സര്‍, സര്‍ ഞങ്ങള്‍ക്ക് ഉയിരാണ്. സര്‍ ഇല്ലെങ്കില്‍ ഇനി ഞങ്ങള്‍ ബിഗ്ബോസ് കാണില്ല, ഏഷ്യാനെറ്റ് ചാനലിന്റെ ഒരു പ്രോഗ്രാമും ഞങ്ങള്‍ കാണില്ല.

അതിനിടെ, ആരാധന മൂത്ത് തലയില്‍ കയറിയ ഒരു ആരാധകന്‍ രജിത്തിനെ പുറത്താക്കിയതില്‍ മനംനൊന്ത് അദ്ദേഹത്തിന്റെ 42 ഇഞ്ച് സൈസ് ഉള്ള ടിവി എറിഞ്ഞു പൊട്ടിച്ചിരിക്കുകയാണ്. രജിത് സര്‍ എന്റെ ജീവനാണ് അദ്ദേഹത്തെ പുറത്താക്കിയ ഏഷ്യാനെറ്റ് ചാനല്‍ ഇനി ഞാനോ എന്റെ കുടുംബമോ ഒരിക്കലും കാണില്ല.. ബിഗ്ബോസ് ടാസ്‌കില്‍ വെച്ച് അദ്ദേഹത്തിന്റെ കൈയ്യൊടിച്ചപ്പോള്‍ ഈ വിധികര്‍ത്താക്കള്‍ എവിടെയായിരുന്നു.. അന്ന് ആര്‍ക്കും കൈയൊടിച്ചവര്‍ക്കെതിരെ വിധി നടപ്പാക്കണ്ടായിരുന്നോ.. എന്ന് തുടങ്ങിയ ചോദ്യങ്ങളൊക്കെ ഉയര്‍ത്തിയാണ് ആരാധകന്‍ ടിവി തല്ലിപ്പൊട്ടിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.