കീര്‍ത്തി സുരേഷിന്റെ ഭാവി വരന്‍ ഫര്‍ഹാനോ?, ബിസിനസ്സുകാരന്‍, ചെറുപ്പം മുതലുള്ള ബന്ധം, ചിത്രം വൈറലായി

നടി കീര്‍ത്തി സുരേഷിന്റെ പ്രണയ ബന്ധങ്ങളെ കുറിച്ച് ഇതിനകം ഒരുപാട് ഗോസിപ്പുകള്‍ വന്നു. ഇപ്പോള്‍ പുറത്ത് വരുന്നത് ഫോട്ടോ സഹിതമുള്ള മറ്റൊരു വാർത്തയാണ്. ഇതുവരെ പ്രചരിച്ച ഗോസിപ്പുകള്‍ സത്യമാണെങ്കിൽ അതിന് താരതമ്യമുള്ളതാണ് പുതിയ വാർത്ത. ദുബായി ബേസ്ഡ് ബിസിനസ്സുകാരനായ ഫര്‍ഹാന്‍ ആണ് കീര്‍ത്തിയുടെ കാമുകന്‍ എന്നാണ് പുതിയ കണ്ടെത്തലായി വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കീര്‍ത്തി പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയെ തുടർന്നാണ് പുതിയ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഫര്‍ഹാന്‍ ബിന്‍ ലിയഖത് എന്ന ആള്‍ക്കൊപ്പം ഒരേ പോലെയുള്ള വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രത്തിനൊപ്പം ആള്‍ക്ക് ജന്മദിനം ആശംസിക്കുകയാണ് കീര്‍ത്തി സുരേഷ്. കീര്‍ത്തിയുടെ ഭാവി വരന്‍ ആണ് യുവാവെന്നും നീടകാല പ്രണയമെന്നുമൊക്കെയാണ് ഗോസിപ്പുകൾ വന്നിരിക്കുന്നത്.

രണ്ട് പേരും ഏറെ കാലമായി പ്രണയത്തിലാണ്, വൈകാതെ വിവാഹിതരാകും. പുറത്ത് വരുന്ന വാര്‍ത്തകളില്‍ പറയുന്നു. ഫര്‍ഹാന്റെ ഇന്‍സ്റ്റഗ്രാം പേജിലേ പഴയ ചിത്രങ്ങള്‍ ഇതോടൊപ്പം കുത്തിപ്പൊക്കിയിട്ടുമുണ്ട്. ഒറ്റയ്ക്കുള്ളതല്ല എങ്കിലും, ഫര്‍ഹാന്റെ ചില പഴയകാല ഗ്രൂപ്പ് ഫോട്ടോകളില്‍ എല്ലാം കീര്‍ത്തിയെ കാണാനുണ്ട്. ഇതെല്ലാം ഇരുവരുടെയും ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടിയിരിക്കുന്നത്.

പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകള്‍ പ്രകാരം മുസ്ലീം കുടുംബത്തില്‍പെട്ട ഫര്‍ഹാനും മലയാളിയാണ്. ദുബായില്‍ അറിയപ്പെടുന്ന റിയല്‍ എസ്റ്റേറ്റ് എന്റര്‍പ്രൊണറും ബിസിനസ്സുകാരനുമാണ്. ഒരുപാട് സെലിബ്രിറ്റ് ബന്ധങ്ങളും ഫര്‍ഹാന് ഉണ്ട് എന്നതാണ് ശ്രദ്ധേയം. ചെറുപ്പം മുതലേ പരിചയമുള്ള ഒരു ദുബായി ബേസ്ഡ് ബിസിനസ്സുകാരനുമായി കീര്‍ത്തിയുടെ വിവാഹം ഉടന്‍ ഉണ്ടാവും എന്ന വാര്‍ത്തകള്‍ കുറച്ച് കാലമായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. പതിമൂന്ന് വര്‍ഷമായുള്ള ബന്ധമാണെന്നും, ഏറ്റെടുത്ത സിനിമാ തിരക്കുകള്‍ക്ക് ശേഷം വിവാഹം ഉണ്ടാവും എന്നുമാണ് മാസങ്ങള്‍ക്ക് മുന്‍പ് വന്ന വാര്‍ത്ത.

കീര്‍ത്തി സുരേഷും കുടുംബവും വാര്‍ത്ത അന്ന് നിഷേധിച്ചിരുന്നു. കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ട് ഞാന്‍ തന്നെ ഞെട്ടിപ്പോയി എന്നും, ഇപ്പോള്‍ തന്നെ ഒരു മൂന്ന് – നാല് തവണ എന്റെ കല്യാണം കഴിഞ്ഞു എന്നുമാണ് കീര്‍ത്തി പ്രതികരിച്ചത്. കീര്‍ത്തിയുടെ കല്യാണക്കാര്യം എല്ലാവരെയും അറിയിക്കുമെന്ന് മേനകയും സുരേഷും പറയുകയും ഉണ്ടായി.