കൈകൂലിക്കാർക്ക് ആകെ പ്രതീക്ഷയുള്ള നോട്ടായിരുന്നു രണ്ടായിരം, എളുപ്പത്തിൽ കോണത്തിൽ കയറ്റാവുന്നത്, അതും പോയി: ഹരീഷ് പേരടി

കഴിഞ്ഞ ദിവസമാണ് 2000 രൂപ നോട്ട് പിൻവലിച്ചുവെന്ന വാർത്ത വന്നത്. സത്യത്തിൽ ഈ വാർത്ത കേട്ട പൊതുജനം വലിയ രീതിയിലൊന്നും ഞെട്ടിയില്ല. അട്ടിക്കണക്കിന് കെട്ടിവെച്ചിരുന്നവർ ഒന്ന് ഞെട്ടിക്കാണും. അതാണ് വാസ്തവം. കേന്ദ്രസർക്കാർ 2000 രൂപയുടെ നോട്ട് നിരോധിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടിയും രം​ഗത്തെത്തി. സോഷ്യൽ മീഡിയ കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനം.

‘കൈകൂലിക്കാർക്ക് ആകെ പ്രതീക്ഷയുള്ള ഒരു നോട്ടായിരുന്നു രണ്ടായിരം…എളുപ്പത്തിൽ കോണത്തിൽ കയറ്റാവുന്നത്..അതും പോയി…അയ്യായിരം വരുമെന്ന പ്രതീഷയോടെ… എന്നായിരുന്നു നടന്റെ കുറിപ്പ്.

അതേസമയം 2000 രൂപയുടെ നോട്ട് പിൻവലിച്ചതിൽ ആശങ്കപ്പെടേണ്ട ഒന്നും തന്നെയില്ല. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ആകാം. സെപ്റ്റംബർ 30നകം 2000 രൂപ നോട്ടുകൾ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കാം. ഒരു തവണ 20,000 രൂപ വരെ ബാങ്കുകളിൽ നിന്ന് മാറ്റിയെടുക്കാം.

ഇടപാടുകളിൽ 2000 രൂപ നോട്ടുകളുടെ ഉപയോഗം കുറഞ്ഞതായാണ് ആർബിഐയുടെ വിശദീകരണം. 018-2019 നു ശേഷം 2000 നോട്ടുകൾ അച്ചടിച്ചിട്ടില്ല. നിലവിലുള്ള 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുമ്പ് പുറത്തിറക്കിയതാണ്. 4-5 വർഷമായിന്നു നോട്ടിന് കണക്കാക്കിയിരുന്ന ആയുസ്സ്. കൂടാതെ, 2000 വിപണിയിൽ സാധാരണയായി ഉപയോഗിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടുന്നു.