‘സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല, ഇഷ്ടമില്ലാത്ത വിവാഹം അവസാനിപ്പിക്കണം, പേടിക്കാനൊന്നുമില്ല’ സുകന്യ

സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ലെന്നും ഇഷ്ടമില്ലാത്ത വിവാഹം അവസാനിപ്പിക്ക ണമെന്നും വിവാഹമോചനത്തെക്കുറിച്ച്‌ പ്രതികരിച്ച് നടി സുകന്യ. താരം പൊതുവെ പറഞ്ഞതാണെങ്കിലും തന്റെ വിവാഹ മോചനത്തേയും താരം ഇതിലൂടെ അര്‍ത്ഥമാക്കിയോ? എന്നാണ് സോഷ്യല്‍ മീഡിയയിൽ ഉയരുന്ന ചോദ്യങ്ങൾ.

തെന്നിന്ത്യയിൽ നായികയായി തിളങ്ങി നിന്ന നടി സുകന്യ വിവാഹ മോചനത്തെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ഇതോടെ ശ്രദ്ധ നേടുകയാണ്. ശ്രീധര്‍ രാജഗോപാലുമായി 2002 ലായിരുന്നു സുകന്യയുടെ വിവാഹം. തുടർന്ന് അമേരിക്കയിലേക്ക് പോയെങ്കിലും താരത്തിന്റെ ദാമ്പത്യം അത്ര സുഖകരമായിരുന്നില്ല. ഒരു കൊല്ലം മാത്രമാണ് ഈ ബന്ധം നില നിൽക്കുന്നത്.

ഇപ്പോഴിതാ വിവാഹ മോചനത്തെക്കുറിച്ച്‌ ഒരു അഭിമുഖത്തില്‍ നടി പങ്കുവച്ച വാക്കുകൾ വൈറലാവുകയാണ്. ‘സ്ത്രീകള്‍ ഭയന്ന് ഓടേണ്ട കാര്യമില്ല. ഭാര്യയും ഭര്‍ത്താവും പരസ്പരം സംസാരിച്ച്‌ ഒരു പരിഹാരത്തിലേക്ക് എത്തണം. അല്ലെങ്കില്‍ കോടതിയില്‍ പോയി വിവാഹ മോചനം വാങ്ങാം. വിവാഹ മോചനം നേടിയില്ലെങ്കിള്‍ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നും മോചനം നേടുന്നതില്‍ പേടിക്കാനൊന്നുമില്ല’- താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.