കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്, പ്രതികരണവുമായി കേരള കോൺ​ഗ്രസ് നേതാവ്

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ശശി തരൂരോ, വിഡി സതീശനോ. ചെന്നിത്തലയോ? നിലപാട് തുറന്ന് പറഞ്ഞ് കേരളാ കോൺഗ്രസ് നേതാവ് ഫ്രാൻസിസ് ജോർജ്. അടുത്ത തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ ആരു നയിക്കട്ടെയെന്ന് പാർട്ടി തന്നെ ഒരു തീരുമാനമെടുക്കട്ടെയെന്നാണ് തന്റെ അഭിപ്രായം. എല്ലാ ഘടക കക്ഷികളും ഒരുമിച്ച്, യോജിച്ചു നിന്ന് അധികാരം പിടിക്കുന്നതു കാണാനാണ് തനിക്കിഷ്ടമെന്ന് ഫ്രാൻസിസ് ജോർജ് കർമ ന്യൂസിനോട് പറഞ്ഞു.

ശശി തരൂരോ വിഡി സതീശനോ ചെന്നിത്തലയോ ആരെയെങ്കിലും ഒരാളെ പിന്തുണക്കാൻ പറഞ്ഞാൽ സാധിക്കില്ല… മൂന്നു പേരുമായും തനിക്ക് വ്യക്തിപരമായി നല്ല ബന്ധമാണുള്ളത്. ഇന്നയാളാണ് മുഖ്യമന്ത്രിയെന്ന് ഒരിക്കലും കോൺ​ഗ്രസ് ഒരു തിരഞ്ഞെടുപ്പിലും ഇക്കാലയളവിൽ പറഞ്ഞട്ടില്ല. എന്നാൽ ജനങ്ങളുടെ മനസ്സിൽ ഒരു ധാരണയുണ്ട് ആരായിരിക്കും മുഖ്യമന്ത്രിയെന്ന് അവര് അതനുസരിച്ച് മുന്നോട്ടുപൊയ്ക്കോളും..

ഒന്നാമനെന്നോ രണ്ടാമതെന്നോ എന്ന സ്ഥാനം കേരള കോൺ​ഗ്രസിനില്ല.. ഞാൻ അങ്ങനെയൊരു സ്ഥാനം മോഹിക്കുന്നില്ല, പ്രവർത്തനങ്ങൾ കണ്ട് ജനങ്ങളാണ് അത് വിലയിരുത്തേണ്ടതെന്നും ഫ്രാൻസിസ് ജോർജ് കർമ ന്യൂസിനോട് പറഞ്ഞു

വീഡിയോ കാണാം