ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ, വൻ സുരക്ഷ

ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ. ഈ മാസം 13നോ അതിനുള്ളിലോ ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് വീഡിയോ സന്ദേശത്തിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. 2001ൽ ലഷ്‌കർ, ജെയ്ഷ് ഭീകരർ നടത്തിയ പാർലമെന്റ് ആക്രമണത്തിന്റെ 22ാം വാർഷികദിനം കൂടിയാണ് ഡിസംബർ 13.

2001ൽ പാർലമെന്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്‌സൽ ഗുരുവിന്റെ ചിത്രവും, അതോടൊപ്പം പന്നൂനിന്റെ ചിത്രവുമുള്ള പോസ്റ്ററും ഭീഷണി വീഡിയോയിൽ ഉണ്ട്. ന്നെ കൊല്ലാൻ ഇന്ത്യൻ ഏജൻസികൾ നടത്തിയ ഗൂഢാലോചന പരാജയപ്പെട്ടുവെന്നും, ഡിസംബർ 13നോ അതിന് മുൻപായോ പാർലമെന്റ് ആക്രമിക്കുമെന്നും, ഡൽഹി ഡൽഹി ഖാലിസ്ഥാനാക്കി മാറ്റുമെന്നും ഭീഷണി വീഡിയോയിൽ ഉണ്ട്.

ഭീഷണി സന്ദേശം പുറത്ത് വന്നതിന് പിന്നാലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഭീകരസംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നേതാവാണ് ഗുർപത്വന്ത് സിംഗ് പന്നൂൻ. നിലവിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുകയാണ്. ഈ മാസം 22 വരെ സമ്മേളനം തുടരും.