തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു; വായില്‍ ആസിഡ് ഒഴിച്ചു- അഭിഭാഷകന്‍ അറസ്റ്റില്‍

തിരുവനന്തപുരം. ചെമ്പഴന്തി സ്വദേശിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. ശിവഗിരി മഠം മുന്‍ ലീഗല്‍ ഓഫീസര്‍ കൂടിയായ മനോജിന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെ അഭിഭാഷകന്‍ കീഴടങ്ങുകയായിരുന്നു.

ഒക്ടോബര്‍ 23-നാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചെമ്പഴന്തി സ്വദേശിയായ മണികണ്ഠപ്രസാദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് രണ്ടുദിവസം തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി മര്‍ദിച്ചു. ആസിഡ് പോലെയുള്ള ദ്രാവകം വായിലൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മണികണ്ഠപ്രസാദിനെ പിന്നീട് കോട്ടയത്തെ വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ മണികണ്ഠപ്രസാദ് പരാതി നല്‍കിയെങ്കിലും പോലീസ് കേസ് എടുത്തില്ല. പിന്നീട് ഡിജിപിക്ക് പരാതി നല്‍കിയതോടെയാണ് കേസ് എടുത്ത് അന്വേഷണം നടത്തിയത്. അതിനിടെ മനോജ് മുന്‍കൂര്‍ ജ്യാമത്തിന് ശ്രമിച്ചെങ്കിലും ലംഭിച്ചില്ല. തുടര്‍ന്ന് കീഴടങ്ങുകയായിരുന്നു. കേസിലെ പരാതിക്കാനും പ്രതിയും ശിവഗിരി മഠവുമായി ബന്ധപ്പെട്ടവരാണ്. മഠവുമായി ബന്ധപ്പെട്ട ചില തര്‍ക്കമാണ് തട്ടിക്കൊണ്ട് പോകലിന് കാരണം എന്നാണ് പോലീസ് പറയുന്നത്.