ഈ മാസം 26-ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് സംയുക്ത കിസാന്‍ മോര്‍ച്ച

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌​ കര്‍ഷക സംഘടനകള്‍ ഭാരത്​ ബന്ദിനൊരുങ്ങുന്നു. മാര്‍ച്ച്‌​ 26ന്​ ബന്ദ്​ നടത്തുമെന്ന്​ കര്‍ഷക സംഘടനകള്‍ അറിയിച്ചു. കര്‍ഷക സമരം നാല്​ മാസം പിന്നിട്ട പശ്​ചാത്തലത്തിലാണ്​ കൂടുതല്‍ ശക്​തമായ സമരവുമായി സംഘടനകള്‍ രംഗത്തെത്തുന്നത്​​.

ആവശ്യമെങ്കില്‍ ഇനിയും ട്രാക്​ടര്‍ റാലി നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഒരു ലക്ഷം ട്രാക്​ടറുകള്‍ അണിനിരത്തി പാര്‍ലമെന്‍റിലേക്ക്​ റാലി നടത്താന്‍ മടിക്കില്ലെന്ന്​ കര്‍ഷക സംഘടന നേതാവ്​ രാകേഷ്​ ടികായത്ത്​ പറഞ്ഞു.