ഇ ഡിക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്റ്റേറ്റിന് എതിരെ കേസെടുക്കുന്നതിനു സര്‍ക്കാര്‍ നിയമോപദേശം തേടി .ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത് .സ്വപ്‍നയുടെ ശബ്ദരേഖ സംബന്ധിച്ചു അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി .

മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്നും ശബ്ദരേഖ ഗൗരവം ഉള്ളതാണെന്നും ഉള്ള വിലയിരുത്തലിലാണ് നടപടി . അതേ സമയം ശബ്ദം തന്‍േറതെന്ന് സ്വപ്‍ന സ്ഥിരീകരിച്ചിട്ടുണ്ട് .ഈ സാഹചര്യത്തില്‍ തുടര്‍നടപടി എന്താകണമെന്നാണ് എന്നറിയാന്‍ വേണ്ടിയാണ് നിയമോപദേശം തേടിയത്