ഇലന്തൂരിലെയും കൂടത്തായിയിലേയും കൊലകൾ തമ്മിൽ സാമ്യങ്ങൾ ഏറെ, രണ്ടും സ്വത്തിനുവേണ്ടി

കേരളത്തിൽ പുരോ​ഗമനം വെറും വാക്കുകളിൽ മാത്രം, കേരളം കൊലപാതകികളുടെ നാടായി മാറുന്നു, അതും പൈശാചികമായ മൃ​ഗീയമായ രീതിയിലുള്ള കൊലപാതകങ്ങൾ. ഇലന്തൂരിൽ രണ്ട് സ്ത്രീകളെ നരബലിയുടെ പേരിൽ കൊന്നു തള്ളിയതിനോടൊപ്പം ചേർത്തു വെക്കേണ്ട ഒരു സംഭവമാണ് കൂടത്തായിയിലെ ജോളിയുടെ കേസ്.

കേരളം ഇപ്പോൾ പിടിച്ചുകുടുലുക്കുന്നത് നരബലിയാണെങ്കിൽ ഏകദേശം മൂന്നു വർഷങ്ങൾക്കു മുമ്പ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി ജോളിയുടെേത്. സ്വത്തിനുവേണ്ടി ആദ്യ ഭർത്താവ് ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയാണ് ജോളി. ഇതിൽ അഞ്ചെണ്ണം സയനൈഡ് ഉപയോഗിച്ചാണെന്നാണ് പൊലിസ് കണ്ടെത്തൽ. ഇതിൽ റോയി തോമസ് കേസിലെ പ്രാരംഭവാദങ്ങൾ തുടരുകയാണ്.

സ്വത്ത് തട്ടിയെടുക്കാൻ തയാറാക്കിയ വ്യാജ ഒസ്യത്ത് അതുമായി ബന്ധപ്പെട്ട് നൽകിയ ഒരു പരാതി അതാണ് വെറും മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങൾ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. ഈ രണ്ട് കേസുകളിലും കൊല നടന്നത് സ്വത്തിനു വേണ്ടി, ജോളി സ്വത്തിനുവേണ്ടി സ്വന്തം കുടുംബാ​ഗംങ്ങളെ കൊലപ്പെടുത്തിയപ്പോൾ ഇലന്തൂരിൽ സൗഹൃദം സ്ഥാപിച്ച് വ്യാജ വാ​ഗ്ദാനങ്ങൾ നൽകി കൂട്ടിക്കൊണ്ടുപോയാണ് കൊല നടത്തിയത്. ധാരാളം കടബാധ്യതയുണ്ടെന്നും അതിനാലാണ് ഇത്തരം പ്രവൃത്തി ചെയ്തതുമെന്നാണ് മുഖ്യ പ്രതി ഷാഫി പോലീസിനോട് പറഞ്ഞത്. ജോളി വളരെ എളുപ്പത്തിൽ സൈനേഡ് ഉപയോ​ഗിച്ച് കൊല നടത്തിയപ്പോൾ ഇലന്തൂരിൽ വളരെ മൃ​ഗീയമായി പൈശാചികമായാണ് കൊല നടത്തിയത്.

കടവന്ത്രയിൽ താമസിക്കുന്ന പത്മം, തൃശ്ശൂർ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്റ്റംബർ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹം ഡിഎൻഎ പരിശോധനടക്കം പൂർത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കൾക്ക് വിട്ടു നൽകുക. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്.

എന്ത് പ്രശ്നങ്ങളും തീർക്കാനുള്ള വഴി തൻറെ കൈയ്യിലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫി സ്ത്രീകളുമായി പരിചയത്തിലാകുന്നത്. ജ്യോത്സനെന്ന് പരിചയപ്പെടുത്തി മകൻറെ അമിത മദ്യപാനം മാറ്റിത്തരാമെന്ന് വിശ്വസിപ്പിച്ചിരുന്നതായി ഷാഫിയുടെ സുഹൃത്തായിരുന്ന ഓമന പറഞ്ഞു. കോലഞ്ചേരിയിൽ 75കാരിയെ പീഡിപ്പിച്ച കേസിൽ ഷാഫിക്കൊപ്പം പ്രതിയാണ് ഓമന. ലോട്ടറി വിൽപനക്കാരിയായ ഓമനയെ ലോറി ഡ്രൈവറായിരിക്കുമ്പോഴാണ് ഷാഫി പരിചയപ്പെടുന്നത്. അന്ധവിശ്വാസിയായ ഓമനയുടെ വീട്ടിൽ കുറ്റകൃത്യം നടന്നെങ്കിലും അന്ന് പീഡനത്തിലും കുടുംബങ്ങൾ തമ്മിലുള്ള വൈരാഗ്യത്തിലും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഓമന വഴി കൂടുതൽ സ്ത്രീകളുമായും ഷാഫി ബന്ധം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.അഞ്ച് മാസം ജയിലിൽ കിടന്ന ശേഷമാണ് അന്ന് ഷാഫി പുറത്തിറങ്ങിയത്.