ഒന്നര മാസമായി ഞാനെന്റെ മകളുടെ കൂടെയായിരുന്നു, ലേഖ ശ്രീകുമാർ

ഗായകൻ എംജി ശ്രീകുമാറും അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ലേഖ യൂട്യൂബ് ചാനലിലൂടെയും പ്രേക്ഷകർക്ക് മുന്നിലെത്താറുണ്ട്. നേരത്തെ മകളുള്ള കാര്യം ലേഖ പറഞ്ഞിരുന്നു. തനിക്ക് ജീവിതത്തിൽ മറച്ച് പിടിക്കാൻ ഒന്നുമില്ലെന്നും ഒരു മകളുള്ള കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നുമായിരുന്നു ലേഖ പറഞ്ഞത്. ഇപ്പോളിതാ ലേഖ ശ്രീകുമാറിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

തന്റെ അമേരിക്കൻ യാത്രയെക്കുറിച്ചാണ് ലേഖ പുതിയ വീഡിയോയിൽ പറയുന്നത്. ഒരു ഇടവേളക്ക് ശേഷം അമേരിക്കൻ യാത്രയെന്ന ക്യാപ്ഷനോടെയായാണ് ലേഖ ശ്രീകുമാർ വീഡിയോ പങ്കുവെച്ചത്.

ഒന്നര മാസമായിട്ട് ഞാനെന്റെ മകളുടെ കൂടെയായിരുന്നു. ഇപ്പോൾ ശ്രീക്കുട്ടൻ ഒരു കൺവെൻഷനിൽ പങ്കെടുക്കാനായെത്തിയിട്ടുണ്ട്. എനിക്കേറ്റവും ഇഷ്‌പ്പെട്ട ന്യൂയോർക്ക് സിറ്റിയിലാണ് ഞങ്ങളിപ്പോൾ താമസിക്കുന്നത്. ഇവിടെ വന്നാൽ ഈ സ്ഥലത്ത് വരാതെ താൻ പോകാറില്ല പലതരം ആളുകൾ, രുചിഭേദങ്ങൾ. നമുക്ക് റിലാക്‌സ് ചെയ്യാൻ പറ്റുന്ന സ്ഥലമാണ്. പല തരത്തിലുള്ള ഹെയർ കളേഴ്‌സ് കാണണമെങ്കിൽ ഇവിടെത്തന്നെ വരണം

സ്ട്രീറ്റ് ഫുഡിന് പ്രശസ്തമായ സ്ഥലത്തു നിന്നും നല്ല ഭക്ഷണം കഴിക്കാമെന്ന് കരുതിക്കൂടിയാണ് ഇവിടേക്ക് വന്നത്. അതേസമയം, നിങ്ങളാരും എന്നെ മറന്നിട്ടില്ലല്ലോ അല്ലേ, നിങ്ങളെപ്പോഴും കൂടെക്കാണുമെന്ന അഹങ്കാരവും വിശ്വാസവും എനിക്കുണ്ട്

എംജി ശ്രീകുമാർ ന്യൂയോർക്കിലേക്ക് വന്നത് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു. ഒരു മാസത്തോളം ഇവിടെയുണ്ടെന്നും ഇരുവരും പറയുന്നുണ്ട്. എപ്പോ വന്നാലും പുതുമയുള്ള സ്ഥലമാണ്. അതുപോലെ ഒത്തിരി സ്വാതന്ത്ര്യമുണ്ട്. റോഡിലൂടെയൊക്കെ ഇങ്ങനെ നടന്നുപോവാമെന്നും എംജി സ്ഥലത്തെക്കുറിച്ച് പറയുന്നുണ്ട്. വീഡിയോ എടുക്കുന്ന കൂട്ടുകാരനേയും എംജി പരിചയപ്പെടുത്തുന്നുണ്ട്. കൂട്ടുകാരനായ ഷിജോ പൗലോസാണ് വീഡിയോ എടുക്കുന്നത്. ഞാനെപ്പോ വന്നാലും ഷിജോയെ കൂടെക്കൂട്ടാറുണ്ട്. നാട്ടിൽ ആണെങ്കിൽ താൻ ഷിജോയുടെ കൂടെയായിരിക്കും, തങ്ങൾ അത്ര അടുത്ത സുഹൃത്തുക്കളാണെന്നും എംജി പറയുന്നു.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. ലേഖയെ വീണ്ടും കാണാൻ സാധിച്ചതിൽ ആരാധകർ സന്തോഷം അറിയിക്കുന്നുണ്ട്. വീഡിയോയിലേക്ക് എംജി വന്നതോടെ എനർജി കൂടിയെന്നും സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. മനോഹരമായ കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി പറയുകയും ചെയ്യുന്നുണ്ട് സോഷ്യൽ മീഡിയ. ഇരുവരും ഒരുമിച്ച് കണ്ടതിലും സോഷ്യൽ മീഡിയ സന്തോഷം അറിയിക്കുന്നുണ്ട്.