കോണ്‍ഗ്രസ് വിട്ടു, കെ.പി.അനില്‍കുമാര്‍ സി.പി.എമ്മിൽ

തിരുവനന്തപുരം: ഡി ഡി സി ഭാരവാഹികളുടെ നിയമന വിവാദവുമായി ബന്ധപ്പെട്ട് മറ്റൊരു പ്രമുഖ കോണ്‍ഗ്രസ് നേതാവുകൂടി സി പി എം പാളയത്തിലെത്തി. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.അനില്‍കുമാറാണ് പാര്‍ട്ടി വിട്ട് സി പി എമ്മിലെത്തിയത്. കോണ്‍ഗ്രസുമായുള്ള നാല്‍പ്പത്തിമൂന്നുവര്‍ഷത്തെ ബന്ധമാണ് അദ്ദേഹം അവസാനിപ്പിച്ചത്. എ.കെ.ജി സെന്ററില്‍ എത്തിയ അദ്ദേഹത്തെ കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു.

നേരത്തേ കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്ന പി എസ പ്രശാന്തും ഒപ്പമുണ്ടായിരുന്നു. ഒരു ഉപാധിയുമില്ലാതെയാണ് സി പി എമ്മില്‍ ചേരുന്നതെന്ന് അനില്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയില്‍ നിന്നുളള രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ കെ പി സി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

പുതിയ നേതൃത്വം വന്നതിനുശേഷം ഒരാള്‍പാേലും പാര്‍ട്ടി വിട്ടുപോകില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഉരുള്‍പൊട്ടലാണ് ഉണ്ടായിരിക്കുന്നത്. കെ പി സി സി ഓഫീസിന്റെ താക്കോല്‍ സൂക്ഷിച്ചിരുന്ന കെ പി അനില്‍കുമാര്‍ പാര്‍ട്ടി വിട്ടതുതന്നെ അതിന്റെ സൂചനയാണ് . സി പി എമ്മില്‍ എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിത്യം ലഭിക്കും- അനില്‍കുമാറിനെ സ്വീകരിച്ചുകൊണ്ട് കോടിയേരി ബാലകൃഷ്ന്‍ പറഞ്ഞു.

ഡി സി സി പുന:സംഘടനയുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ പി സി സി മുന്‍ സെക്രട്ടറിയും നെടുമങ്ങാട്ടെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന പി.എസ്. പ്രശാന്ത് നേരത്തേ സി പി എമ്മില്‍ ചേര്‍ന്നിരുന്നു.