കെ പി യോഹന്നാൻ എന്ന അത്ഭുതം, സമ്പാദിച്ച സഹസ്ര കോടികൾ മുഴുവൻ സഭക്ക്, ചില്ലി കാശ് സ്വന്തം പേരിലും കുടുംബക്കാർക്കും നീക്കിവയ്ച്ചില്ല

കെ പി യോഹന്നാൻ മെത്രാപോലീത്തക്ക് ആദരാഞ്ജലികൾ. ലോകമാകെ പടർന്ന് കിടക്കുന്ന ബിലിവേറ്ഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ വിശ്വാസികളുടെ ഏക മെത്രാപോലീത്തയുടെ പെട്ടെന്നുള്ള വിയോഗത്തിന്റെ ഞെട്ടലിലാണ്‌ സഭയും വൈദീകരും എല്ലാം. തിരുമേനിയേ കുറിച്ച് പറയുമ്പോൾ വിമർശനങ്ങളുടെ കൂരമ്പുകൾ ഏറ്റായിരുന്നു അദ്ദേഹം വളർന്നത്. തന്റെ സഭ സ്ഥാപിക്കാൻ അദ്ദേഹം എതിരാളികളുടെ ചിത്ര വധത്തിനു തന്നെ കാരണം ആയി. കെ പി യോഹന്നാൻ എന്ന് കേൾക്കുമ്പോൾ തന്നെ മതം മാറ്റം നടത്തുന്ന ആൾ എന്നും കോടികൾ സമ്പാദിച്ച ആളും എന്നും ഒക്കെയാണ്‌ ആദ്യം വരുന്ന ഓർമ്മകൾ.

എന്നാൽ ഇന്റർനെറ്റ് മുഴുവൻ തപ്പിയിട്ടും വിമർശനം ഉന്നയിച്ച പ്രധാനികളേ വിളിച്ച് ഈ വിയോഗ സമയത്ത് ചോദിച്ചിട്ടും കെ പി യോഹന്നാൻ മതം മാറ്റിയ ആളുകളേ കുറിച്ചുള്ള ഡാറ്റകൾ ഒന്നും ലഭിച്ചില്ല. ഇതിനർഥം കെ പി യോഹന്നാൻ മതം മാറ്റിയില്ല എന്ന ഒരു പ്രസ്ഥാവനയല്ല. മറ്റൊന്ന് കെ പി യോഹന്നാൻ കോടികൾ അതും ആയിര കണക്കിനു കോടികളുടെ സമ്പാദ്യം ഉണ്ടാക്കി എന്നതാണ്‌. ഇത് ശരിയാണ്‌. ഇങ്ങിനെ വിമർശനം ഉന്നയിക്കുന്ന മലയാളികളിലേ ഏതേലും ഒരാളുടെ ഒരു രൂപ പൊലും വാങ്ങിയിട്ടല്ല കെ പി യോഹന്നാൻ എന്ന മനുഷ്യൻ വളർന്നതും ആയിര കണക്കിനു കോടികളുടെ സഭാ സ്ഥാപനങ്ങൾ ഉണ്ടാക്കിയതും. നമ്മളിൽ പലരും രാഷ്ട്രീയക്കാർക്കും മറ്റും പിരിവ് നല്കും. പള്ളിക്കും ക്ഷേത്രത്തിനും പിരിവ് നല്കും. എന്നാൽ കെ പി യോഹന്നാനു പണം നല്കി പിരിവു നല്കി എന്ന് ആരും പറഞ്ഞിട്ടില്ല.

കെ പി യോഹന്നാൻ വിദേശത്ത് നിന്നും പണം സ്വരൂപിച്ച് തന്റെ സ്വന്തമായ സഭയും മറ്റും കെട്ടിപടുത്തു. ആയിര കണക്കിനു കോടികൾ ചിലവിട്ട് ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്തി. ആതുരാലയങ്ങൾ കെട്ടിപടുത്തു. ശ്രീലങ്കയിൽ, വിയറ്റാമിൽ, ആഫ്രിക്കൻ രാജ്യങ്ങളിൽ എല്ലാം ദാരിദ്ര്യം അനുഭവിക്കുന്ന ജനങ്ങൾക്കായി വിദ്യാഭ്യാസവും ആഹാരവും നല്കുന്നു. ഇപ്പോൾ ഒരു കാലത്ത് മിഷിനറിമാർ ഇന്ത്യയിൽ വന്നത് പോലെ ഇപ്പോൾ കെ പി യോഹന്നാന്റെ സഭ ആഫ്രിക്കൻ രാജ്യങ്ങളിലേ പാവപ്പെട്ടവരിൽ സേവനം ചെയ്യുകയാണ്‌.

ആയിര കണക്കിനു കോടികൾ കെ പി യോഹന്നാൻ ഉണ്ടാക്കി എന്ന് പറയുമ്പോൾ ഒരു കാര്യം വ്യക്തമാണ്‌. അദ്ദേഹം അന്തരിച്ചു. ഒന്നും അദ്ദേഹം കൊണ്ടുപോകുന്നില്ല. കെ പി യോഹന്നാൻ ഒരു രൂപയും വ്യക്തിപരമായ സമ്പാദിച്ചിട്ടില്ല. സ്വന്തം പേരിൽ സ്ഥാപനമില്ല. പള്ളികൾ ഇല്ല, ഭൂമിയില്ല, ബാങ്ക് അക്കൗണ്ടുകൾ ഇല്ല. തനിക്കുള്ളതെല്ലാം താൻ സ്ഥാപിച്ച സഭക്ക് നല്കിയാണ്‌ അദ്ദേഹം കടന്ന് പോകുന്നത്. അദ്ദേഹം സ്വന്തം കുടുംബക്കാർക്ക് പോലും കെ പി യോഹന്നാൻ ഒന്നും നല്കിയില്ല. ആയിര കണക്കിനു കോടികൾ ഉണ്ടല്ലോ..കെ പി യോഹന്നാന്റെ കുടുംബക്കാർ പണക്കാരല്ലേ എന്ന് കരുതുന്നവർ തെറ്റി. അവർ സാധാരണക്കാരാണ്‌. സഭയുടെ ആശുപത്രിയിൽ ചികിൽസിക്കാൻ പോയാൽ പൊലും പണം എണ്ണി കൊടുത്ത് ബില്ല് അടക്കണം. അതായിരുന്നു കെ പി യോഹന്നാൻ.

ബിലീവേഴ്‌സ് ചർച്ചിന് ഇപ്പോൾ ശതകോടികളുടെ ആസ്തിയുണ്ട്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ സ്ഥിതി ചെയ്യുന്ന ബിലീവേഴ്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ കോളേജാണ് സ്ഥാപനങ്ങളിൽ പ്രധാനമായത്. എസ്.എൻ.ഡി.പി മുൻ നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തിലുണ്ടായ കോന്നി ശാശ്വതീകാനന്ദ ആശുപത്രി ഇപ്പോൾ ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലാണ് നിലകൊള്ളുന്നത്. തിരുവല്ല, തൃശൂർ എന്നിവിടങ്ങളിൽ സഭയ്ക്ക് റെഡിഡൻഷ്യൽ സ്‌കൂളുകളുണ്ട്. റാന്നി പെരുനാട് കാർമൽ എൻജിനീയറിങ് കോളേജ് കാർമൽ ട്രസ്റ്റിൽ നിന്നും ബിലീവേഴ്‌സ് ചർച്ച് വാങ്ങി.

ആത്മീയ യാത്രയെന്ന പേരിലുള്ള സ്വന്തം ടെലിവിഷൻ ചാനലിനൊപ്പം ഒരു സ്വകാര്യ വാർത്താ ചാനലിന്റെ ഓഹരികളും യോഹന്നാനു സ്വന്തമായുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളമായി ഇരുപതിനായിരം ഏക്കറിലധികം സ്ഥലം വിവിധ ട്രസ്റ്റുകളുടെ പേരിലായി സഭയ്ക്കുണ്ട്. ബിലീവേഴ്‌സിന്റെ മാതൃസംഘടനയായ ഗോസ്പൽ ഏഷ്യയുടെ പേരിലും വിവിധയിടങ്ങളിലായി 7000 ഏക്കറിലധികം ഭൂമിയുണ്ട്. 2263 ഏക്കർ തോട്ടം ഉണ്ട്. അമേരിക്ക, ശ്രീലങ്ക, നേപ്പാൾ, ആഫ്രിക്ക, തുടങ്ങിയ അനേകം രാജ്യങ്ങളിൽ ആസ്തികൾ ഉണ്ട്.

കുട്ടനാട്ടിൽ താറാവ് കൃഷിക്കാർ ആയിരുന്ന ഒരു കുടുംബത്തിലെ ബാലൻ പിന്നെ ഇങ്ങിനെ വളർന്നു എങ്കിൽ ആ വ്യക്തിയുടെ മാത്രം കഴിവാണ്‌. സ്വന്തമായി സഭ ഉണ്ടാക്കി സ്വന്തമായി പ​‍ീകൾ ലോകം മുഴുവൻ സ്ഥാപിച്ചു. കെ പി യോഹന്നാൻ എന്ന ഒരു വ്യക്തി ഒരു ആയുസ് കാലത്ത് ഇങ്ങിനെ ഒക്കെ ചെയ്തപ്പോൾ മറ്റ് കൈസ്ത്യൻ സഭകൾക്കും അസൂയയായി. പല സഭകളും നൂറു കണക്കിനു വർഷങ്ങൾ കൊണ്ട് ചെയ്തത് കെ പി യോഹന്നാൻ തന്റെ ഒറ്റ ആയുസിൽ ചെയ്ത് തീർത്തു.

ഇപ്പോഴും കെ പി യോഹന്നാന്റെ മരണ ശേഷവും അദ്ദേഹത്തേ വേട്റ്റയാടുന്ന ആളുകൾ ഉണ്ട്. മരണം ഒരാളേ മഹാൻ ആക്കുന്നില്ല എങ്കിലും മരിച്ച ആൾക്ക് മറുപടി പറയാൻ ആകാത്ത സാഹചര്യം മാനിച്ച് മരിച്ചവരെ ക്രൂര വിമർശനത്തിനു വിധേയമാക്കാറില്ല. എന്നാൽ കെ പി യോഹന്നാൻ മരിച്ച് കിടക്കുമ്പോൾ പോലും കെ പി യോഹന്നാനെ കൊലപ്പെടുത്തി എന്നും സ്വയം പ്രഖ്യാപിത ബിഷപ്പ് എന്നും, നീചൻ എന്നും ഒക്കെ വിളിച്ച് കൂവുന്ന ആളുകൾ ഉണ്ട്.

കെ പി യോഹന്നാനെ ആരും കൊലപ്പെടുത്തിയതല്ല. പ്രഭാത സവാരിക്ക് ഇറക്കിയപ്പോൾ കാർ ഇടിച്ചതാണ്‌. ഇടിച്ച കാർ അടക്കം അമേരിക്കയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു കഴിഞ്ഞു. റോഡ് അപകടം ആയിരുന്നു. തുടർന്നാണ്‌ മരണം. അതുപോലെ കെ പി യോഹന്നാൻ സ്വയം പ്രഖ്യാപിത ബിഷപ്പ് എന്നതും ശരിയല്ല. അതിന്റെ ചരിത്രം ഇങ്ങിനെയാണ്‌. 2003ൽ ആത്മീയ യാത്ര ബിലീവേഴ്‌സ് ചർച്ച് എന്ന പേരിൽ ഒരു എപ്പിസ്‌ക്കോപ്പൽ സഭയായി മാറി.

അപ്പോൾ ബിലീവേഴ്സ് ചർച്ചിൽ മെത്രാനില്ലായിരുന്നു. പിന്നീട് നിരവധി രാജ്യങ്ങളിൽ ശാഖകളുള്ള സഭയുടെ തലവനായി മാർ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്ത പ്രഥമൻ എന്ന പേരിൽ യോഹന്നാൻ സ്വയം അഭിഷിക്തനായി. സി.എസ്‌ഐ സഭയുടെ മോഡറേറ്ററായിരുന്ന ബിഷപ്പ് കെ.ജെ. സാമുവലാണ് അദ്ദേഹത്തെ അഭിഷേകം നടത്തിയത്. യോഹന്നാൻ മെത്രാൻ തന്റെ സഭയിലേക്ക് കുട്ടിമെത്രാന്മാരെ സ്വയം കൈവെപ്പ് ശുശ്രൂഷ നൽകി വാഴിച്ച് വലിയ മെത്രോപ്പാലീയായി മാറിയിരുന്നു.