കെഎസ്ഇബിയെ കെഎസ്ആർടിസി മോഡലിൽ തകർക്കുന്നു, നിസാര വിലക്ക് വൈദ്യുതി നല്കുന്ന കേന്ദ്രപദ്ധതി തകർത്തു

ചെറിയ വിലയ്ക്ക് വൈദ്യുതി നൽകുന്ന കേന്ദ്രസർക്കാർ പദ്ധതി കേരളം തകർക്കുന്നു. ഇന്ന് പുറംവാതിൽ നിയമനമാണ് കെഎസ്ഇബിയിൽ നടപ്പാക്കുന്നതെന്ന് ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ​ഗിരീഷ് കുളത്തൂർ പറഞ്ഞു. പലരും പി എസ് സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിലുണ്ടെങ്കിലും ആ തസ്തികളിൽ വർഷങ്ങളായി നിയമനം നടത്തുന്നില്ല.

പല തസ്തികകളിലും പത്ത് വർഷമായി നിയമനം നടക്കുന്നില്ല. കെഎസ്ആർടിസിയിൽ കെ സ്വിഫ്റ്റ് എന്ന് പറയുന്ന രീതിയിൽ കമ്പനി രൂപികരിച്ചത് അതുപോലെ തന്നെ കെഎസ്ഇബിയിലും കമ്പനി രൂപികരിച്ചു സംസ്ഥാന സർക്കാർ. തെഴിലാളികൾ കെഎസ്ഇബിയെ പൊതുമേഖലയിൽ നിലനിർത്തണം എന്ന് ആവശ്യപ്പെട്ട് സമര രം​ഗത്ത് എത്തിയിരിക്കുകയാണ്.

കെഎസ്ഇബിയിൽ എട്ട് മണിക്കൂർ ഷിഫ്റ്റ് നടപ്പാക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെടുന്നതായും. മന്ത്രിയുടെ മുന്നിൽ നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്നും ​ഗിരീഷ് കുളത്തൂർ പറഞ്ഞു.