സാമ്പത്തിക പ്രതിസന്ധി കാരണം കെഎസ്ഇബി ജീവനക്കാര്‍ക്ക് ക്ഷാമബത്ത ഇല്ല

തിരുവനന്തപുരം. സാമ്പത്തിക പ്രതിസന്ധിമൂലം കെഎസ്ഇബി ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത നല്‍കില്ല. മൂന്ന് ഗഡുക്കളായി നല്‍കേണ്ട ക്ഷാമബത്തയാണ് നല്‍കേണ്ടതില്ലെന്ന് ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചത്. അതേസമയം കെഎസ്ഇബിയുടെ തീരുമാനം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വലിയ തിരിച്ചടിയാണ്.

നിലവില്‍ പുറത്തു നിന്നും കൂടിയ വിലയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധികാരണം ക്ഷാമബത്ത നല്‍കാന്‍ സാധിക്കില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്റെ കത്തില്‍ പറയുന്നു. കഴിഞ്ഞ ജനുവരി, ജൂലായ് മാസത്തെയും ഈ വര്‍ഷത്തെ ജനുവരിമാസത്തിലെയുമാണ് നല്‍കേണ്ടത്.

കെഎസ്ഇബി 2021ലെ ശമ്പള വര്‍ധനവ് വരുത്തിയപ്പോള്‍ വലിയ വര്‍ധനവാണ് വരുത്തിയത്. ഇതിന് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് ശമ്പള പരിഷ്‌കരണം നടത്തിയതെന്ന് സിഎജി കണ്ടെത്തിയിരുന്നു.