ചെങ്ങന്നൂരില്‍ യാത്രക്കിടെ കെഎസ്ആര്‍ടിസി ബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു

കോട്ടയം. കെഎസ്ആര്‍ടി ബസിന്റെ ബാറ്ററി കോട്ടയത്ത് പൊട്ടിത്തെറിച്ചു. കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. വലിയ ശബ്ദത്തോടെ ബാറ്ററി പൊട്ടിത്തെറിച്ചത് വലിയ പരിഭ്രാന്തിയാണ് യാത്രക്കാര്‍ക്ക് ഉണ്ടാക്കിയത്. അതേസമയം ഡ്രൈവര്‍ എടി രാജന്റെയും കണ്ടക്ടര്‍ എസ് ഷാജിയുടെയും ഇടപെടല്‍ വലിയ അപകടത്തില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചു.

കോട്ടയത്തു നിന്നും ചെങ്ങന്നൂരില്‍ എത്തിയപ്പോഴായിരുന്നു അപകടം. രാവിലെ 11.30 ഓടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. എംസി റോഡില്‍ നിന്നും ബസ് സ്റ്റാന്‍ഡിവലേക്ക് കയറുമ്പോഴായിരുന്നു സംഭവം. അപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് തീ അണയ്ക്കുവാന്‍ സാധിച്ചു. തുടര്‍ന്ന് യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി യാത്രയാക്കുകയായിരുന്നു.