പൊട്ടികരഞ്ഞ് കർണ്ണാടക കോൺ.പ്രസിഡന്റ്, കർണ്ണാടകയേ വിടുക്കും, ഞാൻ സോണിയാഗാന്ധിക്ക് നല്കിയ വാക്ക് പാലിച്ചു

വൻ വിജയം നേടിയ സന്തോഷത്തിൽ മാധ്യമ പ്രവർത്തകർക്ക് മുന്നിൽ പൊട്ടികരഞ്ഞ് കർണ്ണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാർ.
കർണ്ണാടകയേ ഞാൻ വിടുവിക്കും എന്ന് സോണിയാ ഗാന്ധിക്ക് നല്കിയ വാക്ക് വാലിച്ചിരിക്കുന്നു എന്ന് കർണ്ണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാർ പറഞ്ഞു.ഞാൻ ജയിലിൽ കിടന്നപ്പോൾ എന്നെ കാണാൻ സോണിയാ ഗാന്ധി വന്നത് എനിക്ക് മറക്കാൻ ആകില്ല. നെഹ്രു കുടുംബത്തിന്റെ സ്നേഹം എനിക്ക് ഉർജ്ജം പകർന്നു. ഞാൻ സോണിയാ ഗാന്ധിക്ക് നല്കിയ വാക്ക് ഇതാ നിറവേറ്റി. കർണ്ണാടകയേ ബിജെപിയിൽ നിന്നും വിടുവിച്ചു. ആ ബന്ധം അറുത്ത് മാറ്റിയിരിക്കുന്നു.സോണിയാ ഗാന്ധിയേ കുറിച്ച് പറയവയായിരുന്നു ശിവകുമാർ വാക്കുകൾ കിട്ടാതെ കരഞ്ഞ് പോയത്. സൗത്ത് ഇന്ത്യയേ ബിജെപി വിമുക്തമാക്കി എന്നും അദ്ദേഹം കൂട്ടി ചേർത്തു.

“ഞാൻ കർണാടകയെ വിടുവിക്കുമെന്ന് സോണിയാ ഗാന്ധിക്ക് വാക്ക് നൽകിയിരുന്നു” ശിവകുമാർ പറഞ്ഞു.“ഞാൻ കർണാടകയെ വിടുവിക്കുമെന്ന് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെക്കും ഉറപ്പ് നൽകി. ഇപ്പോൾ ജനം അത് നടപ്പിലാക്കി.61 കാരനായ ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.മുഖ്യമന്ത്രി ആരായിരിക്കും എന്ന് ചോദിച്ചപ്പോൾ “കോൺഗ്രസ് ഓഫീസ് ഞങ്ങളുടെ ക്ഷേത്രമാണ്, ഞങ്ങളുടെ അടുത്ത നടപടി കോൺഗ്രസ് ഓഫീസിൽ തീരുമാനിക്കും.” എന്നായിരുന്നു കർണാടക കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത്.സിദ്ധരാമയ്യ ഉൾപ്പെടെ എന്റെ സംസ്ഥാനത്തെ എല്ലാ നേതാക്കൾക്കും ഞാൻ നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

75 കാരനായ സിദ്ധരാമയ്യയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലെ പ്രധാന എതിരാളി.കോൺഗ്രസിന്റെ വലിയ വിജയമാണിത്. കർണാടകയിലെ ജനങ്ങൾ മാറ്റം ആഗ്രഹിച്ചു. ഇത് അമിത്ഷാക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ജനവിധിയാണെന്നും സിദ്ധരാമയ്യ പറഞ്ഞു.