KSRTC ബസിൽ ഇനി യാത്ര “തിന്നും കുടിച്ചും “

നഷ്ടത്തിൽ നിന്നും കര കയറാൻ ശ്രമിക്കുന്ന കെഎസ്ആര്‍ടിസി ഇപ്പോഴിതാ യാത്രക്കാർക്കായി കൊണ്ട് വരുന്നത് വമ്പൻ മാറ്റങ്ങൾ.ഇനിയാരും വിശന്നും ദാഹിച്ചും ഒന്നും കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യേണ്ട.എല്ലാ സൗകര്യങ്ങളും ഒരുക്കി ഡബിള്‍ ഡക്കര്‍ കെഎസ്ആര്‍ടിസി ബസ് തയ്യാറായി കഴിഞ്ഞു .ഇനി മുതൽ പാനീയങ്ങളും ലഘുഭക്ഷണവും കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസിലും ലഭിക്കും, ഇതിനായുള്ള നിര്‍ദ്ദേശം ഗതാഗമന്ത്രി കെ.ബി ഗണേഷ് കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കി. ഇതോടെ കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡക്കര്‍ ബസില്‍ ‘തിന്നും കുടിച്ചും’ ഇനി നഗര കാഴ്ച കാണാന്‍ സാധിക്കും.

നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സര്‍വീസ് നടത്തുന്ന ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്സിലാണ് യാത്രക്കാര്‍ക്ക് പുതിയ സൗകര്യം ഒരുക്കുക. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തില്‍ ഓടുന്ന ബസില്‍ കുടിവെള്ളവും ലക്ഷുഭക്ഷണവും ഒരുക്കാനാണ് നീക്കം. അടുത്ത ദിവസം തന്നെ പുതിയ സൗകര്യം യാത്രക്കാര്‍ക്ക് ലഭ്യമാകും.ബസിനുള്ളില്‍ പ്രത്യേകമായി തയ്യാറാക്കിയ റാക്കിലാണ് ലഘുഭക്ഷണവും പാനീയവും സജ്ജീകരിക്കുക. ആവശ്യമുള്ള യാത്രക്കാര്‍ക്ക് ബസിലെ കണ്ടക്ടര്‍ക്ക് തുക നല്‍കി വാങ്ങി ഉപയോഗിക്കാം.

വേനലവധിക്കാലത്ത് ഇലക്ട്രിക് ഡബിള്‍ ഡക്കറില്‍ യാത്ര ചെയ്ത് നഗരക്കാഴ്ച്ചകള്‍ കാണാന്‍ കുട്ടികളുടെയും കുടുംബങ്ങളുടെയും തിരക്കേറുകയാണ്. അതിനാലാണ് പുതിയ സൗകര്യമൊരുക്കാന്‍ കോര്‍പ്പറേഷന്റെ തീരുമാനം. യാത്രക്കാരുടെ വലിയ പിന്തുണയും സഹകരണവുമാണ് ഈ സര്‍വീസിന് ലഭിക്കുന്നത്.
അതേസമയം, കെ എസ് ആർ ടി സിയുടെ ഒപ്പണ്‍ ഡെബിള്‍ ഡെക്കർ സിറ്റി ബസ് തലസ്ഥാനത്ഹ്ഹ് വൻ ഹിറ്റാണ്.കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പൺ ഡെക്ക് ഡബിൾ ഡെക്കർ “സിറ്റി റൈഡ്” തലസ്ഥാനത്തെ ടൂറിസത്തിന് പുത്തൻ ഉണർവാണ് നല്‍കിയത്.

നഗരത്തിന്റെ കാഴ്ച്ചകൾ ആസ്വദിക്കുന്ന “സിറ്റി റൈഡ് ” ട്രിപ്പുകളിൽ ഇത് വരെ വിദേശികളും അന്യ സംസ്ഥാന വിനോദസഞ്ചാരികളും ആഭ്യന്തര വിനോദ സഞ്ചാരികളും ഉൾപ്പെടെ നാലായിരത്തിൽ അധികം യാത്രക്കാണ് നഗരക്കാഴ്ച്ചകൾ ആസ്വദിച്ചതെന്നും കെ എസ് ആർ ടി സി വ്യക്തമാക്കുന്നു. മുൻപ് ഹെരിറ്റേജ് സർവ്വീസായി നാമമാത്ര ദിവസങ്ങളിൽ മാത്രം സർവ്വീസ് നടത്തി പ്രതിമാസം 25000 രൂപ മാത്രം കളക്ഷൻ നേടിയിരുന്ന സ്ഥാനത്ത് 100 ദിവസത്തിനുള്ളി 8.25 ലക്ഷം കളക്ഷനും ഈ സർവ്വീസിന് നേടാനായെന്നും കെ എസ് ആർ ടി സി പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

പ്രതിദിനം 8250 രൂപയുടെ കളക്ഷൻ നേടുന്ന നിലയിലേക്ക് ഈ സർവ്വീസ് വളർന്നു കഴിഞ്ഞു. വൻ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലും ഉള്ളതുപോലെ ഇരുനില ബസിലെ മുകൾ ഭാഗത്തെ മേൽക്കൂര ഒഴിവാക്കിയ ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് കേരളത്തിൽ തന്നെ ആദ്യത്തേതാണ്. വിനോദ സഞ്ചാരികൾക്ക് തിരുവനന്തപുരം നഗരത്തിന്റെ സായാഹ്ന, രാത്രി കാഴ്ചകൾ കാണുന്നതിന് സൗകര്യപ്രദമായ രീതിയാണ് ബസിനുള്ളിലെ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്.

പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടേറിയറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്പലം, ശംഖുംമുഖം, ലുലുമാൾ റൂട്ടിലാണ് സർവ്വീസ് നടത്തുന്നത്. വൈകുന്നേരം 5 മണി മുതല്‍ 10 മണിവരെ നീണ്ടു നില്‍ക്കുന്ന “NIGHT CITY RIDE” ഉം “രാവിലെ 9 മണിമുതല്‍ 4 മണി വരെ നീണ്ടുനില്‍ക്കുന്ന “DAY CITY RIDE” മാണ് നടത്തുന്നത്. ഈ രണ്ട് സര്‍വ്വീസിലും ടിക്കറ്റ്‌ നിരക്ക് ഒരാൾക്ക് 250/-രൂപയാണ്. നഗരം സന്ദർശിക്കുന്നതിനായി എത്തുന്ന ഗ്രൂപ്പുകളെയും സ്കൂൾ കോളേജുകളെയും ഉദ്ദേശിച്ച് പകൽ സമയത്ത് രണ്ടര മണിക്കൂർ നീണ്ടു നിൽക്കുന്ന മിനി സിറ്റി റൈഡും ആണ് KSRTC ഒരുക്കുന്നത്.