കുടുംബശ്രീക്കാരേ… തിരഞ്ഞെടുപ്പ് കലക്കല്ലേ, പണി കിട്ടും

കുടുംബശ്രീക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവോ? കുടുമ്പ ശ്രീ പ്രവർത്തകരെയും തൊഴിലുറപ്പു പ്രവർത്തകരെയും നിർബന്ധിച്ചും ഭീഷണി പെടുത്തിയും തെരെഞ്ഞെടുപ്പ് പ്രവർത്തങ്ങങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് കാട്ടി പഞ്ചായത്തു സെക്രട്ടറിക്കും, കുടുംബശ്രീ ജില്ലാ മിഷനും, തെരെഞ്ഞെടുപ്പ് കമ്മീഷനും ബിജെപി പരാതി നൽകി.

ഏറ്റവും ഒടുവിലായി പരാതി ഉന്നയിച്ചത് പത്തനംതിട്ട റാന്നിയിൽ നിന്നാണ്. റാന്നി പഴവങ്ങാടി പഞ്ചായത്തു കുടുംബ ശ്രീ ചെയർ പേഴ്സൺ നിഷ രാജീവിനെതിരെയാണ് ഇത്തരത്തിൽ പരാതി നൽകിയിരിക്കുന്നത്. നേരത്തെ വനിതാ മതിലിനായി ഇവരിൽ നിന്നു പിരിവുകൾ നടത്തിയതായി നിരവധി വാർത്തകൾ വരികയാണ്‌. കുടുംബശ്രീക്കാർ ഇങ്ങിനെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചാൽ അവരേ നിലക്ക് നിർത്താൻ കമ്മീഷനു കഴിയണം