വിഴിഞ്ഞത്ത് സർക്കാരും – സഭയും വീണ്ടും കൊമ്പുകോർക്കുന്നു, ജനങ്ങളെ പറ്റിക്കുന്നുവെന്ന് സഭ, ലത്തീൻ സഭ എന്ന് പറയുന്നത് വിഴിഞ്ഞം രൂപത മാത്രമല്ലെന്ന് മന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം കണ്ണുതുറക്കാനിരിക്കെ സർക്കാരും – സഭയും വീണ്ടും കൊമ്പുകോർക്കുന്നു. ലത്തീൻ സഭയ്ക്ക് വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ സര്ക്കാരിന്റെ ക്ഷണം ഉണ്ടായിരുന്നെങ്കിലും അവർ ആരും തന്നെ പങ്കെടുക്കില്ലെന്നാണ് അറിയാനാകുന്നത്. ലത്തീന്‍ അതിരൂപതയുടെ വികാര്‍ ജനറല്‍ ഫാ. യുജീന്‍ പെരേര ഇത് വ്യക്തമാക്കി. വിഴിഞ്ഞത്ത് നിർമ്മാണപ്രവർത്തനത്തിന്റെ 20 ശതമാനം പോലും പൂർത്തിയായിട്ടില്ലെന്നും സഭ പറയുകയായുണ്ടായി.

ഇപ്പോൾ നടക്കുന്നത് ജനങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണ് നടക്കുന്നതെന്നും, വിഴിഞ്ഞം പോർട്ട് യാഥാർഥ്യമാകുന്നതോടെ മൽസ്യത്തൊഴിലാളികൾക്ക് അവരുടെ തൊഴിൽ നഷ്ടമാകുമെന്നും സഭ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. എന്നാൽ ഇതിന് മറുപടിയുമായി മന്ത്രി ആന്റണി രാജു രംഗത്തെത്തി. ലത്തീൻ സഭ എന്ന് പറയുന്നത് വിഴിഞ്ഞം രൂപത മാത്രമല്ലെന്ന് അദ്ദേഹം പറഞ്ഞു. ആ സഭയുടെ മുഴുവൻ വക്താവായി ആരും ചമഞ്ഞു വരേണ്ടെന്ന് അദ്ദേഹം പറയുകയുണ്ടായി. ഞാനാണ് സഭയെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങൾക്ക് മുൻപ് വിഴിഞ്ഞത്ത് നടന്ന സംഘർഷങ്ങൾ പിന്നിലും ലത്തീൻ ആയിരുന്നു സഭ ആയിരുന്നു. പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന തലത്തിലേക്ക് പോലും കാര്യങ്ങൾ കടന്നിരുന്നു. കേരളം [പോലീസിനെകൊണ്ട് കാര്യങ്ങൾ നിയന്ത്രിക്കാൻ ആകാതെ വന്നതോടെ കേന്ദ്രസേന ഇറങ്ങുകയും സ്ഥിതി നിയന്ത്രിക്കുകയുമായിരുന്നു. രാജ്യവിരുദ്ധശക്തികൾ സ്പോൺസർ ചെയ്ത് അക്രമങ്ങളാണ് വിഴിഞ്ഞത്ത് നടന്നത് എന്ന തലത്തിൽ അന്വേഷണം നീങ്ങിയപ്പോളാണ് സഭ നേതൃത്വം സമരത്തിൽ നിന്ന് പിന്മാറുന്ന അവസ്ഥ ഉണ്ടായത്. എൻ ഐ എ ഉൾപ്പടെ കേസിൽ ഇടപെട്ടിരുന്നു.

വിഴിഞ്ഞത്ത് എത്തുന്ന ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടാനുള്ള സര്‍ക്കാരിന്റെ നീക്കമാണെന്ന് ലത്തീന്‍ അതിരൂപതയുടെ വികാര്‍ ജനറല്‍ ഫാ. യുജീന്‍ പെരേര കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഇതുവരെ പാലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു .

മല്‍സ്യത്തൊഴിലാളികള്‍ വിവരാവകാശത്തിലൂടെ തുറമുഖത്തിന്റെ പണികള്‍ 60 ശതമാനം മാത്രമേ കഴിഞ്ഞിട്ടുള്ളു എന്ന് കണ്ടെത്തിയിട്ടുണ്ട്. തുറമുഖത്തേക്കുള്ള ചരക്കുനീക്കം തുടങ്ങണമെങ്കില്‍ ഇനിയും 50 ശതമാനത്തോളം പണികള്‍ പൂര്‍ത്തിയാക്കാനുണ്ട്, യൂജിന്‍ പെരേര.

തുറമുഖത്തിലേക്ക് രണ്ട് ക്രെയിനുകള്‍ വരുന്നത് ഇത്രമാത്രം ആഘോഷിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ കമ്മിഷന്‍ ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഇത്തരത്തില്‍ പണം ചിലവാക്കി ആഘോഷിക്കേണ്ടതെന്നും പെരേര പറഞ്ഞു.
കുഡാല കമ്മിറ്റി നല്‍കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം തുറമുഖം വരുമ്പോള്‍ ഉണ്ടാവുന്ന ആഘാതങ്ങളെ കുറിച്ച് പഠനം നടത്തി അത് പൊതു ജനങ്ങളെ ബോധിപ്പിക്കേണ്ടതാണെന്നും പെരേര ആവശ്യപെട്ടിരുന്നു.