അയോധ്യയിൽ ശ്രീരാമന്റെ വീട്ടിൽ വിളക്ക് തെളിക്കുന്നു, ദശരഥന്റെ കൊട്ടാരം, അയോധ്യ നിറയെ സന്യാസിമാർ

അയോധ്യയിൽ നിന്നും കാഴ്ച്ചകൾ,ശ്രീരാമന്റെ വീട്ടിൽ വിളക്ക് തെളിക്കുന്നു.ദശരഥന്റെ കൊട്ടാരം,അയോധ്യ നിറയേ സന്യാസിമാർ,റോഡിലും ഫുഡ്പാത്തിലും എല്ലാം ഭജനയും പ്രാർഥനയും. ഹനുമാൻ ഇരിക്കുന്ന സ്ഥലത്തിന് ശേഷം ദശരതന്റെ കൊട്ടാരം, രാമൻ ജനിച്ച സ്ഥലം എന്നിവ കാണാൻ സാധിക്കും.

ഒരു കൊട്ടാരത്തിന്റെ തുടക്കമാണ് ഈ സ്ഥലം. വർഷങ്ങൾ പഴക്കമുള്ള മന്ദിരങ്ങളാണ് പലതും. എല്ലാവരും സദ്യസമയത്ത് ഇവിടെ വിളക്ക് തെളിയിക്കുകയാണ്. അയോധ്യയിൽ രാമന്റെ കൊട്ടാരവും കാണാൻ സാധിക്കും.

അയോധ്യ കാഴ്ച്ചകൾ സ്വാമിമാരുടെ ആനന്ദ നൃത്തം,തീകൂട്ടി കാഞ്ഞ് ചാരം പൂശുന്നു,എന്റെ ഉമ്മച്ചി എനിക്ക് കുട്ടിക്കാലത്ത് പറഞ്ഞ് തന്ന ശ്രീരാമ കഥകളുടെ യാഥാർഥ്യം കണ്ണുകൾ കൊണ്ട് താൻ കാണുന്നു എന്ന് റിപോർട്ടർ നുസ്രത്ത് ജഹാൻ. പ്രധാനപ്പെട്ട ഓരോ സ്ഥലത്തും നമുക്ക് കാണാൻ വേണ്ടി മനോഹരമായ ശില്പങ്ങൾ നിർമിച്ചിരിക്കുന്നു.

പഴയകാലത്തിന്റെ തനിമയോടെ തന്നെ ഹനുമാൻ മന്ദിർ അയോധ്യയിൽ സംരക്ഷിച്ചിട്ടുണ്ട്. അതിന് മുന്നിൽ നൃത്തം ചവിട്ടുന്ന സന്യാസിമാരെയും കാണാൻ സാധിക്കും. പ്രാണ പ്രതിഷ്ഠയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ വലിയ തിരക്കാണ് അയോധ്യയിൽ.