തമിഴ്നാട്ടിൽ രാമക്ഷേത്ര ചടങ്ങ് ലൈവ് നിരോധിച്ചു,ഭജകൾ നടത്തിയാൽ നടപടി

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങുകളോട് യുദ്ധം പ്രഖ്യാപിച്ച് തമിഴുനാട് സർക്കാർ. പ്രാണ പ്രതിഷ്ഠ ചടങ്ങുകളുടെ ലൈവ് സം പ്രേക്ഷണം അനുവദിക്കില്ല. ഒരു ചാനലും ഇത് ലൈവ് തമിഴുനാട്ടിൽ ചെയ്യരുതെന്നും നിർദ്ദേശം ഉണ്ട്.

എന്നാൽ തമിഴുനാട്ടിലേ 200ഓളം ക്ഷേത്രങ്ങളിലും സ്വകാര്യ ക്ഷേത്രങ്ങളിലും പ്രത്യേക പരിപാടികൾ ഉണ്ട്. തുടർന്ന് ഇതും തടയും എന്നാണ്‌ പോലീസിന്റെ നിലപാട്. ക്രമസമാധാന വിഷയം ഉള്ളതിനാലാണ്‌ ചടങ്ങുകൾക്ക് നിരോധനം അത്രേ.സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളെയും പരിപാടികൾ സംഘടിപ്പിക്കുന്നതിൽ നിന്ന് പോലീസ് തടയുകയാണെന്ന് പറഞ്ഞു.

പന്തലുകൾ വലിച്ചുകീറുമെന്ന് അവർ സംഘാടകരെ ഭീഷണിപ്പെടുത്തുന്നു എന്നും ആരോപണം ഉയർന്നു.യു.ടുബ് ഫേസ്ബുക്ക് ലൈവുകൾ കാണാനും ഷേർ ചെയ്യാനും ഇപ്പോൾ ജനങ്ങൾക്ക് ഭയമായി. യു ടുബ് ലൈവ് വഴി എന്തെങ്കിലും വിഷയം ഉണ്ടാകുമോ എന്ന ഭയം ജനങ്ങൾക്കും ഭക്തർക്കും ഉണ്ട്.

സനാതന ധർമ്മത്തോടെ മുമ്പ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകൻ ഉദയനിധിയുടെ പ്രതികരണത്തിന്റെ തുടർച്ചയായി ഇതിനേ കാണണം എന്നും അഭിപ്രായം ഉയരുന്നു.സനാതന ധര്‍മ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അതിനെ എതിര്‍ക്കുകയല്ല ഉന്മൂലനം ചെയ്യുകയാണ് വേണ്ടത് എന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്‍ പറഞ്ഞിരുന്നത്.PranaPrathamil