കാവ്യയുടെ ചിത്രം കമറയിൽ പകർത്തി മകൾ മഹാലക്ഷ്മി

മലയാളത്തിൽ ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുള്ള താര ജോഡി ദിലീപും കാവ്യാ മാധവനുമായിരിക്കും. വളരെ സ്വകാര്യമായ ചടങ്ങിലാണ് ദിലീപും കാവ്യയും വിവാഹിതരായത്. ഇരുവരും ഒന്നിച്ച ആദ്യ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കിൽ മുതൽ ഈ ജോഡിക്ക് ആരാധകർ ഉണ്ടായി തുടങ്ങിയിരുന്നു. ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധം പിരിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ദിലീപും കാവ്യാ മാധവനും വിവാഹിതരായത്. മഞ്ജു വാര്യരുമൊത്ത് ദിലീപ് ദാമ്പത്യ ജീവിതം നയിക്കുമ്പോഴും കാവ്യയേയും ദിലീപിനേയും ചേർത്ത് വെച്ച് നിരവധി ഗോസിപ്പുകൾ വരുമായിരുന്നു.

ഇപ്പോഴിതാ കാവ്യ മാധവന്റെ ഒരു ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോയാണ് വൈറലാകുന്നത്. ചുവന്ന സൽവാറിൽ അതീവ സുന്ദരിയായാണ് വീഡിയോയിൽ കാവ്യ മാധവൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫ്രീലാൻസ് മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്‌റ്റൈലിസ്റ്റുമായ ഉണ്ണി പി.എസ് ആണ് കാവ്യയെ ഒരുക്കിയിരിക്കുന്നത്. കാവ്യ മാധവന്റെ ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോ ഉണ്ണിയാണ് സ്വന്തം സോഷ്യൽമീഡിയ പേജുവഴി പുറത്ത് വിട്ടത്.

കാവ്യയ്ക്ക് സ്ഥിരമായി മേക്കപ്പ് ചെയ്യാറുള്ളത് ഉണ്ണിയാണ്. ദിലീപുമായുള്ള വിവാഹ ദിവസം കാവ്യയെ സുന്ദരിയാക്കിയതും ഉണ്ണിയായിരുന്നു. ഉണ്ണി പങ്കുവെച്ച കാവ്യ മാധവന്റെ ഫോട്ടോഷൂട്ട് ബിഹൈൻഡ് ദി സീൻസ് വീഡിയോ വൈറലാകാൻ കാരണം കാവ്യ മാത്രമല്ല മഹാലക്ഷ്മി കൂടിയാണ്. ഫോട്ടോഗ്രാഫർ കാവ്യയുടെ വിവിധ പോസിലുള്ള ചിത്രങ്ങൾ പകർത്തുമ്പോൾ അഞ്ച് വയസുകാരി മഹാലക്ഷ്മിയും ഫോൺ ക്യാമറ വഴി അമ്മയുടെ സൗന്ദര്യം പകർത്താൻ ശ്രമിക്കുന്നത് ഉണ്ണി പങ്കുവെച്ച വീഡിയോയിൽ കാണാം.

മാമാട്ടിയെ കാണാൻ വേണ്ടി വീണ്ടും വീണ്ടും വീഡിയോ റിപ്പീറ്റ് ചെയ്ത് കാണുകയാണ് തങ്ങളെന്നാണ് കാവ്യയുടെ ആരാധകർ കമന്റ് ചെയ്തത്. അമ്മ കുട്ടിയാണോ മഹാലക്ഷ്മി എന്നായിരുന്നു മറ്റ് ചില ആരാധകർക്ക് കമന്റുകളിലൂടെ അറിയേണ്ടി ഇരുന്നത്. വീഡിയോയിൽ കാവ്യ ഉണ്ടെങ്കിലും ഇത്തവണ സ്‌കോർ ചെയ്തത് മഹാലക്ഷ്മിയാണെന്നാണ് മറ്റ് ചിലർ കുറിച്ചത്. കമന്റുകളിൽ നിറയെ മാമാട്ടിയോടുള്ള പ്രേക്ഷകരുടെ സ്‌നേഹമാണ് കാണാൻ സാധിക്കുന്നത്. യുകെജിയിലാണ് മഹാലക്ഷ്മി ഇപ്പോൾ.