അച്ഛന്‍ എനിക്ക് ഓര്‍മ്മയല്ല, മാതൃകയാണ്, സ്‌നേഹിക്കുകയും കരുതുകയും ചെയ്യേണ്ടതെങ്ങനെ എന്നതിന്റെ മാതൃക- മാലാ പാർവ്വതി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മാലാ പാര്‍വ്വതി. കൈ നിറയെ ചിത്രങ്ങളുമായി തിളങ്ങി നില്‍ക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ അച്ഛനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് മാലാ പാര്‍വ്വതി.

മാലേ… എന്ന് വിളിക്കുമ്പോള്‍ എന്തോ എന്ന് വിളി കേള്‍ക്കാന്‍, ഓടി ചെല്ലാനും.. അച്ഛന്‍ പറയുന്നത് കേട്ടിരിക്കാനും കൊതിക്കാത്ത ഒറ്റ ദിവസം ഉണ്ടായിട്ടില്ല. ‘ഭക്ഷണം കൊടുക്കുക ‘ എന്നതായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടമുള്ള കാര്യം. അപ്രതീക്ഷിതമായി ആരെങ്കിലും വന്നേക്കും. ഒരു 4 പേരുടെ ഭക്ഷണം എപ്പോഴും കരുതിയേക്കണം. അതാണ് വീട്ടിലെ നിയമം. അച്ഛന്റെ ആഗ്രഹം പോലെ.. വീട്ടില്‍ എപ്പോഴും അതിഥികള്‍ ഉണ്ടാവുകയും ചെയ്യും. വീട്ടുകാരെ കൂടൊതെ ഒരു അഞ്ചാറ് പേരെങ്കിലും, ഭക്ഷണം കഴിക്കാന്‍ ഉണ്ടാവും.

അച്ഛന്‍ എനിക്ക് ഓര്‍മ്മയല്ല. മാതൃകയാണ്. സ്‌നേഹിക്കുകയും കരുതുകയും ചെയ്യേണ്ടതെങ്ങനെ എന്നതിന്റെ മാതൃക. ജനുവരി. 5. 2022- നാണ് തണല്‍ പോയത്. Adv.സി.വി.ത്രിവിക്രമന്‍, ഖാദി ബോര്‍ഡ് ഡെപ്യൂട്ടി സെക്രട്ടറി, വയലാര്‍ ട്രസ്റ്റ് സെക്രട്ടറി, റൊട്ടേറിയന്‍,.എന്ന നിലകളില്‍ എല്ലാം ലോകത്തിന് പരിചിതനാണ്