സൊമാലിയൻ തീരത്തു നിന്നും ഇന്ത്യക്കാരടങ്ങിയ ലൈബീരിയൻ കപ്പൽ തട്ടിയെടുത്തു, തിരച്ചിൽ ആരംഭിച്ച് നാവിക സേന

ന്യൂഡല്‍ഹി. സൊമാലിയന്‍ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയന്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ കപ്പലിനായി തിരച്ചില്‍ നടന്ന് വരുകയാണ്. നാവികസേന വിമാനം കപ്പലിലെ നാവികരുമായി ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. വ്യാഴാഴ്ച വൈകിട്ടാണ് കപ്പല്‍ തട്ടിക്കൊണ്ട് പോയത്.

അതേസമയം തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ലൈബീരിയന്‍ പതാക ഘടിപ്പിച്ച എംവി ലില നോര്‍ഫോള്‍ക്ക് എന്ന കപ്പലാണ് തട്ടിക്കൊണ്ട് പോയത്. ഇന്ത്യന്‍ നാവിക സേന വിമാങ്ങള്‍ കപ്പലിനായി തിരച്ചില്‍ നടത്തി വരുകയാണ്.