വൃന്ദ കാരാട്ടിന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം. സിപിഎം പിബി അംഗം വൃന്ദ കാരാട്ടിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വൃന്ദ കാരാട്ട് ഇതുവരെ ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടോ. താന്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കണമെന്ന വൃന്ദകാരട്ടിന്റെ പ്രസ്താവന അര്‍ഹിച്ച അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെങ്കില്‍ അദ്ദേഹം അത് ചെയ്യണം. ബിജെപി ടിക്കറ്റില്‍ കേരളത്തിലെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കണമെന്നും വൃന്ദ കാരാട്ട് ഗവര്‍ണറെ വെല്ലുവിളിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ വിരുന്നിന് ക്ഷണം ലഭിച്ചിട്ടും പോകാതിരുന്നതാണെന്ന ഗവര്‍ണര്‍. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനില്‍ കിടപ്പിണ്ട്.

ഗവര്‍ണറോട് ചോദിക്കുന്നത് പോലെ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോടും ചോദിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ പറഞ്ഞു.