50 വയസായ നായകന്മാര്‍ക്ക് ഒപ്പം റൊമാന്‍സ് ചെയ്യുമ്പോ നാണം തോന്നുമെന്ന് മാളവിക ശര്‍മ

ഗ്ലാമര്‍ പ്രദ്രര്‍ശനങ്ങളഇലൂടെ ശ്രദ്ധേയമായ താരമാണ് മാളവികശര്‍മ. രവി തേജ നായകനായ നെലാ ടിക്കറ്റ് എന്ന ചിത്രത്തിലെയൂടെയാണ് മാളവിക സിനിമയില്‍ അരങ്ങേറുന്നത്. ചിത്രത്തിലെ ബിജിലി എന്ന ഗാനത്തിലെ അതീവ ഗ്ലാമറസ് വേഷത്തിന് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. 50 വയസായ നായകന്മാര്‍ക്ക് ഒപ്പം റൊമാന്‍സ് ചെയ്യുമ്പോ നാണം തോന്നുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മാളവിക ശര്‍മ. മിക്ക സിനിമകളിലും നായകന്മാര്‍ക്ക് നായികമാരെക്കാള്‍ പ്രായം കൂടുതലായിരിക്കും

ചെറുപ്പക്കാരായ നായികമാരുടെ കൂടെ എന്ത് തരം വേഷം ചെയ്യുന്നതിനും അത്തരം നായകന്മാര്‍ക്ക് ഒരു മടിയും ഇല്ല.

ഇരുപതുകാരിയായ മാളവിക മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തുന്നത്. സിനിമയിലെത്തുക തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് മുംബൈ സ്വദേശിനി പറഞ്ഞിരുന്നു. നെലാ ടിക്കറ്റിന്റെ ഓഡിയോ ലോഞ്ചില്‍ താരം കളിച്ച ഗ്ലാമറസ് നൃത്തം വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു

നെലാ ടിക്കറ്റിന്റെ ഓഡിയോ ലോഞ്ചില്‍ താരം കളിച്ച ഗ്ലാമറസ് നൃത്തം വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരുന്നു. ചിത്രത്തിലെ ഗാനം ശ്രദ്ധിക്കപ്പെടുന്നതും താരത്തിന്റെ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെയാണ്. ശക്തികാന്ത് കാര്‍ത്തിക്ക് ഈണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. സിംഹയും മധുപ്രിയയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിന് തീയറ്ററുകളില്‍ പക്ഷേ പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല. …