സ്കൂട്ടറിൽ ട്രക്ക് ഇടിച്ച് മലയാളി വനിതാ ഡോക്ടർ ജെയ്ഷ റിമിൻ പൂനെയിൽ മരണപെട്ടു.

സ്കൂട്ടറിൽ ട്രക്ക് ഇടിച്ച് മലയാളി വനിതാ ഡോക്ടർ ജെയ്ഷ റിമിൻ പൂനെയിൽ മരണപെട്ടു. 27 വയസായിരുന്നു. യാക്കോബായ സഭാ കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയസിന്‍റെ സഹോദരി ഉഷയുടെ മകളാണ് ജെയ്ഷ. ഭർത്താവ് പുണെ പിംപ്രി നിവാസിയായ മാളിയേക്കൽ റിമിൻ ആർ കുര്യാക്കോസ്.

തിങ്കളാഴ്ച ഉച്ച ഭക്ഷണത്തിനായി പോകുമ്പോൾ ജെയ്ഷയുടെ സ്കൂട്ടറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിന് ശേഷം ട്രക്ക് നിർത്താതെ ഓടിച്ച് പോയി. മൃതദേഹം പൂനെയിൽ നിന്ന് റോഡ് മാർഗം മംഗലാപുരത്തുള്ള സ്വന്തം വീട്ടിൽ എത്തിച്ചു.

വസതിയിൽ നടക്കുന്ന ശുശ്രൂഷക്ക് ശേഷം ജെപ്പു സെന്‍റ് ആന്റണീസ് യാക്കോബായ കത്തീഡ്രൽ പള്ളിയിൽ ബുധനാഴ്ചയാണ് സംസ്കാരം.മംഗലാപുരം ചിറയിൽ ജോൺ തോമസിന്‍റെയും ഉഷ ജോണിന്‍റെയും മുത്തമകളാണ്. ജെയ്ഷു ഏകസഹോദരനാണ്.