ഭാര്യയുടെ മുത്തശ്ശിയെ നിരന്തരം പീഡിപ്പിച്ചു, പ്രതി പോലീസ് പിടിയില്‍

കോന്നി: ഭാര്യയുടെ മുത്തശ്ശിയായ 85കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 60കാരന്‍ അറസ്റ്റില്‍. ആരുവാപ്പുലം ഈറക്കുഴി മുരുപ്പ് വിളയില്‍ ശിവദാസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ശിവദാസിനും ഭാര്യയ്ക്കും ഒപ്പമായിരുന്നു ഭാര്യയുടെ മുത്തശ്ശി കഴിഞ്ഞിരുന്നത്. രണ്ട് മാസമായി ശിവദാസ് മുത്തശ്ശിയെ പീഡിപ്പിച്ച് വരികയായിരുന്നു. വീട്ടുകാരോട് വൃദ്ധ തന്നെ ഇക്കാര്യം പറഞ്ഞു. എന്നാല്‍ പോലീസില്‍ പരാതിപ്പെടാനായി വീട്ടുകാര്‍ സമ്മതിച്ചില്ല. ഇതിനിടെ വൃദ്ധയ്ക്ക് വയറ് വേദന അനുഭവപ്പെട്ടു. ഇക്കാര്യം സമീപത്തുള്ള അങ്കണവാടിയില്‍ അറിയിച്ചു.

അങ്കണവാടി ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോന്നി എസ്.എച്ച് .ഒ അരുണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.