തൃത്താലയിൽ യുവാവിനെ കൊലപ്പെടുത്തി സുഹൃത്ത്

പാലക്കാട് തൃത്താലയിൽ യുവാവിനെ വെട്ടിക്കൊന്നു. തൃത്താല കണ്ണനൂരിലാണ് സംഭവം. ഓങ്ങല്ലൂർ കൊണ്ടൂർക്കര സ്വദേശി അൻസാർ ആണ് മരിച്ചത്. കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിയെന്നാണ് പ്രാഥമിക നിഗമനം.

പട്ടാമ്പി തൃത്താല റോഡിൽ കരിമ്പനക്കടവിൽ റോഡിൽ രക്തക്കറ കണ്ടതിനെ തുടർന്നാണ് നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചത്. പോലീസ് പരിശോധനയ്ക്കിടയിൽ റോഡിൽ രക്തക്കറയും ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കാറും കണ്ടെത്തി. കാറിനുള്ളിൽ നിന്ന് കത്തിയുടെ കവറും കണ്ടെടുത്തു.

സമീപത്തെ വഴിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. അതേസമയം, വാഹനത്തിൽ എത്തിയ ചിലർ ചേർന്ന് തന്നെ വെട്ടിയതായി മരിക്കുന്നതിനു മുൻപ് അൻസാർ പറഞ്ഞതായും രക്ഷാപ്രവർത്തനം നടത്തിയവർ പോലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. തന്റെ സുഹൃത്ത് ആണ് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് അൻസാർ ആശുപത്രി അധികൃതരോട് പറഞ്ഞിട്ടുണ്ട്.