ഭാര്യയെ കളിയാക്കി ; 2 പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് മദ്ധ്യവയസ്കൻ

തൃശൂർ : രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ച് മദ്ധ്യവയസ്കൻ. ഭാര്യയെ കളിയാക്കിയതിൽ പ്രകോപിതനായതോടെയാണ് ആക്രമണം ഉണ്ടായത്. തൃശൂർ വെള്ളിക്കുളങ്ങര മാരാങ്കോടാണ് സംഭവം.

മാരാങ്കോട് പടിഞ്ഞാക്കര സ്വദേശി ബിനോയ്, സുഹൃത്തും വയലാത്ര സ്വദേശിയുമായ സുനില്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിൽ തുടരുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് മാരാങ്കോട് സ്വദേശി കോടശേരി ശിവനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.