പഴയ സാരി കൊണ്ട് ഷർട്ടാക്കിയാലും പൃഥ്വി ഇടും, പക്ഷേ.. മല്ലിക സുകുമാരൻ

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും അവരുടെ ഭാര്യമാരും മക്കളുമൊക്കെ മലയാളികൾക്ക് ഏറെ സുപരിചിതരാണ്. ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർത്ഥനയ്ക്കും നക്ഷത്രയ്ക്കും ഒപ്പം മല്ലിക സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സിനിമ സീരിയൽ മേഖലയിലും സജീവമാണ് മല്ലിക സുകുമാരൻ. തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്.

കാറിനോടും മറ്റ് ചില സാധനങ്ങളോടും പൃഥ്വിരാജിനുള്ള ഭ്രമത്തെ കുറിച്ച് പറയുന്ന മല്ലികയുടെ വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. പൃഥ്വിരാജിന് ഏറ്റവും ഇഷ്ടമുള്ളത് വാഹനങ്ങളും ഷൂസും വാച്ചുമൊക്കെയാണ്. ഇടുന്ന ഷർട്ട് എന്റെ പഴയ സാരി വെട്ടിമുറിച്ച് തയ്യിച്ച് കൊടുത്താലും ഇടും. സുപ്രിയയെ കൊണ്ട് കൊടുപ്പിച്ചാൽ മതി. അവനറിയാതെ അതിട്ടോളും. പക്ഷേ കാറുകളും ഷൂസും വാച്ചുമൊക്കെ കുറച്ച് ഭ്രാന്തോട് കൂടിയാണ് അവൻ സ്വന്തമായി വാങ്ങുന്നത്. അങ്ങനെയാണ് പൃഥ്വിരാജ്.

പൃഥ്വി സിനിമയിലേക്ക് പോകുമ്പോൾ എന്റെ വണ്ടിയായിരുന്നു. അന്ന് ഓപ്പലാസ ആണ് എന്റെ കാർ. പഴയ ബെൻസും മാരുതിയുമൊക്കെ സുകുവേട്ടൻ പോയതിന് ശേഷം കൊണ്ട് നടക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു. ബെൻസൊക്കെ കൊടുത്തതിന് ശേഷമാണ് ഞാൻ വേറൊരു കാർ വാങ്ങിക്കുന്നത്. 5555 ആയിരുന്നു ആ വണ്ടിയുടെ നമ്പർ. പിന്നീട് പൃഥ്വി വാങ്ങിയ ഓഡി കാറിനും ഇതേ നമ്പറായിരുന്നു