എന്റെ മകനെ പോലെയാണ് ഫുക്രുവിനെ കണ്ടത്, ആ പയ്യന്റെ പേരിൽ വന്ന വാർത്തകൾ തന്നെ ഞെട്ടിച്ചു- മഞ്ജു പത്രോസ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം. പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.

ഇപ്പഴിതാ താരം ബിഗ് ബോസിൽ നിന്ന് പുറത്തെത്തിയതിന് പിന്നാലെ നേരിട്ട ചില സംഭവങ്ങളെ കുറിച്ച്‌ വെളിപ്പെടുത്തുകയാണ്. വാക്കുകൾ, ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഏറെ മിസ് ചെയ്തത് മകൻ ബെർണാച്ചനെയാണ്. എന്റെ മകനെ പോലെ കുസൃതി കളിച്ച്‌ നടക്കുന്ന ആളായിരുന്നുഫുക്രു. മകനെ പോലെ കണ്ടിട്ടുള്ള ആ പയ്യന്റെ പേരിൽ വന്ന വാർത്തകൾ തന്നെ ഞെട്ടിച്ചു. ബിഗ് ബോസിൽ നിങ്ങൾ കണ്ട പൊട്ടിത്തെറികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എങ്ങനെ റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്ന് എനിക്ക് അറിയില്ല, എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല, ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെയുള്ളത്. അതിൽ ഒരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളതുകൊണ്ടാവും.

ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷൻ തോന്നിയാൽ അത് ഇ പൊടിക്കൊച്ചിനോട് തോന്നുമോ. അവന് പത്തിരുപത്തിമൂന്ന് വയസേ ഉള്ളൂ. എനിക്ക് ഇപ്പോൾ 39 വയസായി. അവിടെ എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്. ഷാജി ചേട്ടനുണ്ട്. അവരോട് ഒന്നും തോന്നാത്ത എന്ത അട്രാക്ഷനാണ് എനിക്ക് ആ പൊടിക്കൊച്ചിനോട് തോന്നാനുള്ളത്.