എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി, പക്ഷെ ഞാൻ തകർന്ന് വിഷമിച്ചിരിക്കില്ല- മനോജ് കുമാർ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. വർഷങ്ങളായി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് ഇരുവരും. സോഷ്യൽ മീഡിയയിലും സജീവമാണ് ഇരുവരും. യൂട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും മറ്റും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. പോയ വർഷം ഈ താര കുടുംബത്തിന് അത്ര സുഖകരമായ ഓർമകൾ ആയിരുന്നില്ല സമ്മാനിച്ചത്. നിരവധി വെല്ലുവിളികൾ നേരിടേണ്ടതായി വന്നു. എന്നാൽ തളരാതെ ഇവർ ഒരുമിച്ച് അതെല്ലാം നേരിട്ടു.

ഇപ്പോഴിതാ തന്റെ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയി എന്ന് പറഞ്ഞുകൊണ്ടാണ് മനോജ് കുമാർ പുതിയ വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. എന്റെ ഭാര്യ എന്നെ ഉപേക്ഷിച്ചു പോയി. പൊരുത്തപ്പെട്ട് പോകാൻ പറ്റാത്തത് കൊണ്ടാണോ എന്തോ എനിക്ക് അറിയില്ല, ആള് പോയി. അതിന്റെ വേദനയുണ്ട്. പക്ഷെ എന്ത് ചെയ്യാൻ പറ്റും ഒട്ടും താത്പര്യമില്ലാത്ത ആളെ പിടിച്ച് നിർത്താൻ പറ്റുമോ. എന്നാൽ ആ ഒരു കാര്യം കൊണ്ട് തകർന്ന് വിഷമിച്ച് ഇരിക്കില്ല. അതിനോട് എനിക്ക് താത്പര്യമില്ല. ജീവിതം മുന്നോട്ട് പോയേ പറ്റൂ. ആരൊക്കെ ജീവിതത്തിൽ ഉപേക്ഷിച്ചാലും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടു പോകണമല്ലോ. അതുകൊണ്ട് ഞാൻ മറ്റൊരാളെ ആ സ്ഥാനത്തേക്ക് കൊണ്ടു വന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിയ്ക്കുന്നത്.

യഥാർത്ഥ ഭാര്യയായ ബീനയെക്കുറിച്ചല്ല മനോജ് ഇക്കാര്യം പറഞ്ഞത്. സോ ണിയ ബോസ് ആണ് മനോജിനെ ഇട്ടിട്ട് പോയത്. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഭാഗ്യലക്ഷ്മി എന്ന സീരിയലിനെ കുറിച്ചാണ് മനോജ് സംസാരിച്ചത്. സീരിയലിൽ സോണിയ ആയിരുന്നു മനോജിന്റെ ഭാര്യ. സോണിയ പിന്മാറിയ സാഹചര്യത്തിൽ ഇനി രശ്മിയായിരിയ്ക്കും ഭാര്യയായി എത്തുന്നത്.

മംഗല്യം എന്ന സീരിയലിന് ശേഷം ഞാനും രശ്മിയും ഒന്നിച്ച് അഭിനയിക്കുന്ന രണ്ടാമത്തെ സീരിയൽ ആണ് ഇത് എന്നും. ബീനയുമായും നല്ലൊരു സൗഹൃദം സൂക്ഷിക്കുന്ന ആളാണ് രശ്മി എന്നും മനോജ് കുമാർ പറയുന്നു.