89കാരിയായ അമ്മയുടെ കോടികളുടെ ബാങ്ക് നിക്ഷേപം മക്കൾ തട്ടിയെടുത്തു, 6 കൊല്ലമായി മക്കൾ ഒന്ന് വിളിച്ചിട്ട്, ഈ അമ്മക്ക് മക്കളെ കാണണം

മക്കൾ ഉള്ള മുഴുവൻ മാതാപിതാക്കൾക്കും ഒരു മുന്നറിയിപ്പായിട്ടാണ് തിരുവല്ലയിലെ ഹോംസ് സ്റ്റേയിൽ കഴിയുന്ന കോടീശ്വരിയായിരുന്ന 89 വയസുകാരി മറിയാമ്മ വർഗീസിന്റെ ദുരന്ത ജീവിതം കർമ ന്യൂസ് പുറത്തുവിടുന്നത്, ബഹറിനിൽ ജോലി ചെയ്ത മറിയാമ്മ വർഗീസും, ഭർത്താവ് വർഗീസും ധാരാളം സമ്പാദിച്ചു. കേരളത്തിൽ കോടികളുടെ സ്വത്തും കോടികളുടെ ബാങ്ക് നിക്ഷേപവും ഉണ്ടാക്കി. 4 മക്കളേ പഠിപ്പിച്ച് ഡോക്ടർമാരും, ഉന്നത ജോലിക്കാരും ആക്കി.

പിതാവ് മരിച്ച് കിടക്കുമ്പോൾ അമ്മയേ കൊണ്ട് ഒപ്പിടുവിച്ച് കോടികളുടെ ബാങ്ക് നിക്ഷേപം തട്ടിയെടുത്ത മാന്യൻ ഇളയ മകൻ റോയ് വർഗീസ് എന്ന ഇന്ത്യയിലെ അറിയപ്പെടുന്ന കാർഡിയാക് സർജൻ. ഇയാൾ ചെന്നെയിലാണ്‌ പ്രാക്ടീസ് ചെയ്യുന്നത്.മക്കൾ ചേർന്ന് കോടികൾ മതിക്കുന്ന അമ്മയുടെ വീട് സ്വന്തമാക്കാൻ അമ്മയേ അവിടെ നിന്നും പുറത്താക്കി. തുടർന്ന് അമ്മയേ ഇപ്പോൾ ഒരു ഹോം സ്റ്റേയിൽ ആക്കി അവരുടെ വീടും മക്കൾ വീതിച്ചെടുത്തു

ഇപ്പോൾ മറിയാമ്മ വർഗീസിന്റെ ഭർത്താവ് മരിച്ചപ്പോൾ കോടാനു കോടികളുടെ സ്വത്തും ബാങ്ക് നിക്ഷേപവും മക്കൾ തട്ടി എടുത്തു. അമ്മയേ സ്വന്തം വീട്ടിൽ നിന്നും കേസ് കൊടുത്ത് പുറത്താക്കി ആ സ്വത്തും കൈക്കലാക്കി. അമ്മയുടെ പേരിലെ ബാങ്ക് നിക്ഷേപം എല്ലാം മക്കൾ കൈക്കലാക്കി. ഒരു മകൻ ഡോ റോയ് വർഗീസ് പ്രശസ്തനായ കാർഡിയോളജിസ്റ്റ്, ഒരാൾ അമേരിക്കയിൽ, മറ്റുള്ളവർ ഗൾഫിൽ. ആരും നാട്ടിലില്ല… സ്വന്തം വീട്ടിൽ നിന്നു പോലും അമ്മയേ ആട്ടിയിറക്കിയ മക്കൾ വിദേശത്തേ മണി മേടകളിൽ കഴിയുമ്പോൾ അമ്മ ആരും സഹായത്തിനില്ലാതെ വാടക കെട്ടിടത്തിലേ ഹോം സ്റ്റേയിലേക്ക് മാറി.

എല്ലാം നഷ്ടപെട്ട ഈ അമ്മയുടെ ഏക ആഗ്രഹം മക്കളേ ഒന്ന് കാണണം എന്നാണ്‌. അവരുടെ ശബ്ദം ഒന്നു കേൾക്കണം. 6 കൊല്ലമായി മക്കളിൽ 3 പേരേയും ഈ അമ്മ കണ്ടിട്ട്. അവരുടെ ശബ്ദം ഫോണിൽ എങ്കിലും ഒന്നു കേൾക്കാൻ അമ്മക്ക് ആഗ്രഹം. പേര കുട്ടികളേ കാണാൻ കൊതിയാകുന്നു. അമ്മയുടെ അടുത്ത് ചെറുമക്കൾ വന്നാൽ മലയാളം പഠിക്കും എന്നു പറഞ്ഞ് അവരെ വിലക്കുന്നെന്ന് അമ്മ വേദനയോടെ പറഞ്ഞു